മർകസ് ഗാർഡൻ സ്കൂൾ ഓഫ് മാനേജ്മെന്റ് കോൺവൊക്കേഷൻ ഇന്ന്

0
1191

കോഴിക്കോട്: മർകസിന്റെ ഓഫ് എസ്‌സിലെന്റ്സ് മർകസ് ഗാർഡൻ സ്കൂൾ ഓഫ് മാനേജ്‌മന്റ് രണ്ടാം കോൺവെർക്കേഷൻ ഇന്ന് പൂനൂർ മർകസ് ഗാർഡനിൽ നടക്കും. മർകസ് ഗാർഡൻ പ്രത്യേകം രൂപകല്പന ചെയ്ത ഇന്റഗ്രേറ്റഡ് ഇസ്ലാമിക്ക് മാനേജ്‌മന്റ് പ്രോഗ്രാം പൂർത്തീകരിച്ച 102 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകുന്നത് . മൂല്യബോധമുള്ള മാനേജ്മെന്റ് പ്രൊഫഷനുകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 2001 ൽ സ്ഥാപിച്ച മർകസ് ഗാർഡൻ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്നും 140 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ചു. ബ്രിട്ടനിലെ ഡീമോണ്ട് ഫോർട്ട് യൂണിവേഴ്സിറ്റി അടക്കമുള്ള അന്തർദേശിയ ,ദേശിയ സർവകാലശാലകളിൽ പ്രവേശനം നേടാനും മാനേജ്മെന്റ് കോമേഴ്‌സ് വിഷയങ്ങളിൽ നെറ്റ്, ജെ.ആർ.എഫ് കരസ്ഥമാക്കാനും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് 3 മണിക്ക് ഗ്രാൻഡ് അലുംനി മീറ്റിങ്, മർകസ് ഗാർഡൻ ഫാമിലി എക്സലൻസി മീറ്റ് എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് ഗ്രാൻഡ് കോൺവൊക്കേഷൻ സെറിമണിയും ആത്മീയ സമ്മേളനവും നടക്കും. മർകസ് ചാൻസലർ ,കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ഡോ. സയ്യിദ് അബ്ദുസബൂർ ബാഹസൻ അവേലം , കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ ,സി.മുഹമ്മദ് ഫൈസി, ഡോ എ പി അബ്ദുൽ ഹകീം അസ്‌ഹരി, ഡോ അബ്ദുൽ സലാം,ഡോ അമീർ ഹസ്സൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കും