മർകസ് ഡേ ഏപ്രിൽ പതിനെട്ടിന്

0
2146
കോഴിക്കോട്:  മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ സ്ഥാപക ദിനമായ ഏപ്രിൽ 18 വിപുലമായ പരിപാടികളോടെ മർകസ് ഡേ ആയി കാമ്പസിൽ നടത്താൻ തീരുമാനിച്ചു. മർകസ് നാല് പതിറ്റാണ്ടായി മുന്നോട്ടു വെക്കുന്ന വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണ, സേവന മേഖലകളിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ മർകസ് ഡേയിൽ പ്രഖ്യാപിക്കും.
     1978 ഏപ്രിൽ പതിനെട്ടിന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ മക്കയിലെ  സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയുടെ തിരുകരങ്ങളിലൂടെയാണ് മർകസിനു ശിലപാകിയത്. തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടത്തിയ ധൈഷണികവും ആത്മീയവുമായ മുന്നേറ്റം ഇന്ത്യൻ മുസ്‌ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തെ അസാമാന്യമായി സ്വാധീനിച്ച സ്ഥാപനമെന്ന തലത്തിലേക്ക് മർകസിനെ മാറ്റുകയായിരുന്നു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മർകസിനു 39000 വിദ്യാർഥികൾ പഠിക്കുന്നു. ഒരു കോടി ആളുകളിലേക്ക് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വ്യത്യസ്‍തമായ സേവന പദ്ധതികളുടെ ഫലമെത്തിക്കാനും മർകസിനായി.
          മർകസ് ഡേയുടെ ഭാഗമായി രാജ്യത്തെ വിവിധ മർകസ് കാമ്പസുകളിൽ വൈവിധ്യമാർന്ന ചടങ്ങുകൾ നടക്കും. മർകസ് പ്രധാന കാമ്പസിൽ നടക്കുന്ന പരിപാടി രാവിലെ പതിനൊന്നു മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മത  സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
       മർകസ് ഡേയുടെ ഭാഗമായി നടക്കുന്ന പ്രധാന കാമ്പസിൽ നടക്കുന്ന വ്യത്യസ്ത പദ്ധതികളെക്കുറിച്ച്‌  അവസാന ഘട്ട അവലോകനം നടത്താൻ മർകസ് കാമ്പസിൽ ചേർന്ന യോഗം സി.പി ഉബൈദുല്ല സഖാഫി ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കർ ഹാജി കിഴക്കോത്ത്, മൂസ്സ ഹാജി, അക്ബർ ബാദുഷ സഖാഫി, റശീദ് പുന്നശ്ശേരി, മഹമൂദ്, ശമീം കൽപ്പേനി, യൂസഫ് നൂറാനി, കോയ സഖാഫി , ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട് എന്നിവർ പങ്കെടുത്തു.