മർകസ് ഡേ-യിൽ പുതിയ സാമൂഹിക മുന്നേറ്റത്തിന് തുടക്കമാവും

0
1955
SHARE THE NEWS

കോഴിക്കോട്:  സ്ഥാപകദിനമായ ഏപ്രിൽ പതിനെട്ടിന് മർകസിൽ നടക്കുന്ന മർകസ് ഡേ പരിപാടിയിൽ അടുത്ത ഒരു വർഷത്തിൽ മർകസ് അവതരിപ്പിക്കുന്ന സാമൂഹിക മുന്നേറ്റ പരിപാടികൾക്ക് ആരംഭം കുറിക്കും.  പ്രമുഖ മത രാഷ്ട്രീയ സാമൂഹിക വിചക്ഷണരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.
ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യസപരമായും മതപരമായും അവശതയനുഭവിക്കുന്ന ഗ്രാമങ്ങളെ ഏറ്റെടുത്തു സമ്പൂർണ്ണ മുന്നേറ്റം അവിടങ്ങളിൽ സാധ്യമാക്കുന്ന നവോഥാന പ്രകൃയകൾക്ക് മർകസ് ഡേയിൽ തുടക്കമാവും. ചരിത്രപരമായ കാരണത്താൽ ദാരിദ്രത്തിന്റെയും പിന്നാക്കാവസ്ഥയുടെയും കൈപ്പുനീരനുഭവിക്കുന്ന ഇത്തരം ഗ്രാമങ്ങളിൽ വിദ്യാഭ്യാസ- ജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനും മർകസ് വിവിധ പദ്ധതികൾ നടപ്പിലാക്കും. 
      വൈജ്ഞാനിക രംഗത്തെ സജീവവാക്കുകയാണ് മർകസ് ഡേയുടെ ഭാഗമായി നടത്തുന്ന മറ്റൊരു പദ്ധതി. ദുസ്സഹമായ ജീവിത സാഹചര്യങ്ങൾ കാരണം പഠനോപകരണങ്ങൾ പോലും നേരാവണ്ണം വാങ്ങിക്കാൻ കഴിയാത്ത കുടുംബങ്ങളിലേക്ക് വിദ്യാഭ്യാസ ഉപകരണങ്ങൾ അക്കാദമിക വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മർകസ് വിതരണം ചെയ്യും. നോറ്റ്ബുക്കുകൾ, കുടകൾ, ബാഗുകൾ, പേനകളും പെൻസിലുകളും അടക്കം പത്തുലക്ഷം വൈജ്ഞാനിക ഉപകരണങ്ങളാണ് നൽകുന്നത്. ഈ വിതരണങ്ങളുടെ ഉദ്‌ഘാടനം മർകസ് ഡേയിൽ നടക്കും.
    ഇന്ത്യയിലാകെ മർകസ് ഓർഫൻ കെയർ വഴി ഏറ്റെടുത്തു പരിപാലിക്കുന്ന വിദ്യാർത്ഥികളുടെ സംഗമവും മർകസ് ഡേയിൽ നടക്കും. ഈ കുട്ടികളുടെ മാനസിക വൈജ്ഞാനിക മുന്നേറ്റത്തിന് ആവശ്യമായ പ്രത്യേക ക്ളാസുകളും പ്രസ്തുത ദിവസം നടക്കും. മർകസ് ഖിദ്മ-യിൽ അംഗങ്ങളായ വരുടെ കുടുംബ സംഗമവും അവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും പരിപാടിയിൽ നടക്കും. ഏപ്രിൽ 18 ന് രാവിലെ മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടിക്ക്   മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. 

SHARE THE NEWS