മർകസ് ദൗറത്തുൽ ഖുർആനും അഹ്ദലിയ്യയും ഇന്ന്‌

0
703

കോഴിക്കോട്: മർകസ് ദൗറത്തുൽ ഖുർആനും അഹ്ദലിയ്യ ദിക്ർ മജ്‌ലിസും അടങ്ങുന്ന ആത്മീയ സമ്മേളനം  ഇന്ന്‌(ശനി) വൈകുന്നേരം 7 മണി മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. നാല് മാസത്തിലൊരിക്കൽ നടക്കുന്ന ദൗറത്തുൽ ഖുർആനിൽ മുവ്വായിരം ഖുർആൻ പാരായണ  സ്ഥിരാംഗങ്ങളുണ്ട്. മഹ്‌ളറത്തുൽ ബദ്‌രിയ്യ പാരായണവും ആത്മീയ സമ്മേളനത്തിൽ നടക്കും.  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.  സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ,  എ.പി മുഹമ്മദ് മുസ്‌ലിയാർ ,  കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിക്കും