മർകസ് നവീകൃത ലൈബ്രറി സമർപ്പണം ഇന്ന്

0
1239
SHARE THE NEWS

കോഴിക്കോട്: മർകസ് ഖുതുബ്ഖാന നവീകൃത സംരംഭത്തിന്റെ പ്രഥമ സമർപ്പണം ഇന്ന്(ഞായര്‍) ഉച്ചക്ക് മൂന്ന് മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കും. മർകസ് ശരീഅത്ത് കോളേജിലെ സഖാഫികളുടെ 1985-1995 ബാച്ചുകളും 2009 ബാച്ചും സംയുക്തമായാണ് ഈ പദ്ധതി നടത്തുന്നത്. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ.പി മുഹമ്മദ് മുസ്‌ലിയാർ, കെകെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, ഹസൻ സഖാഫി തറയിട്ടാൽ എന്നിവർ സംബന്ധിക്കും.


SHARE THE NEWS