‘മർകസ് നൂറേ ഖിതാം’: പതിനൊന്നു പേർ ഖുർആൻ മനഃപാഠമാക്കി

0
776
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍

കുന്ദമംഗലം : മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും പതിനൊന്ന് പേർ കൂടി വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. സ്ഥാപനത്തിൽ നടന്ന നൂറെ ഖിതാം പരിപാടിയിൽ വെച്ച് ഖുർആനിലെ അവസാന പാഠഭാഗം പൂർത്തീകരിച്ചാണ് ഹാഫിളുകളായത്. ഇസ്ഹാഖ് തിരൂർ, അബ്ദുല്ല തോൽപെട്ടി, റബീഹ് പാനൂർ, അബ്ദുൽ ബാസിത് തോട്ടശ്ശേരിയറ, ആദിൽ ആലപ്പുഴ, മിദ്‌ലാജ് ആവിലോറ, മുഷ്താഖ് ബാദുഷ പുത്തനത്താണി, ആദിൽ രാജഗിരി, മുഹമ്മദ് ഫാഇസ് കാരന്തൂർ, മുഹമ്മദ്‌ റഫീദ് ആക്കോട്, അഹ്മദ് അബ്ദുൽ വാജിദ് പൂക്കോട്ടൂർ എന്നീ വിദ്യാർത്ഥികളാണ് ഹാഫിളുകളായത്. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഹനീഫ് സഖാഫി ആനമങ്ങാട്, നാസർ സഖാഫി പന്നൂർ, അബുൽ ഹസൻ സഖാഫി പെരുമണ്ണ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചടങ്ങിൽ ആദരിച്ചു.