മർകസ് നോളജ്‌ സിറ്റിയിലെ പെൺകുട്ടികൾക്കുള്ള ഇന്റർവ്യൂ തിങ്കളാഴ്ച

0
3069
കോഴിക്കോട്: മർകസ് നോളജ്‌ സിറ്റിയിൽ പെൺകുട്ടികളുടെ ആഴത്തിലുള്ള മതപരവും അക്കാദമികവുമായ ഉന്നത പഠനം നൽകാൻ സ്ഥാപിച്ച ക്യുൻസ് ലാൻഡിൽ ആരംഭിചിച്ച  ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ് ലൈഫ് സയൻസിലേക്കുള്ള  അവസാന ഘട്ട ഇന്റർവ്യൂ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നോളെജ്‌സിറ്റി കാമ്പസിൽ നടക്കും. നോളജ് സിറ്റിയിലെ  ശരീഅ സിറ്റിയുടെ അക്കാദമിക നിയന്ത്രണത്തോടെ  എസ്.എസ്.എൽ.സിയിൽ ഉന്നത വിജയവും ഏഴാം തരം മദ്രസയും പൂർത്തിയാക്കിയ പെൺകുട്ടികൾക്കായി ആരംഭിക്കുന്ന   പഞ്ചവത്സര  കോഴ്‌സിൽ മീസാൻ മുതൽ മുഖ്തസർ വരെ മതപഠനവും മറ്റു അക്കാദമിക പഠനവും നൽകും. പെൺകുട്ടികളുടെ വൈജ്ഞാനിക ധൈഷണിക മുന്നേറ്റം ലക്ഷമാക്കി തുടങ്ങുന്ന കോഴ്‌സിന്റെ ഭാഗമായി, വെബ് ഡിസൈനിങ്, കാലിഗ്രഫി, ഗാർഡനിങ്, ഹോം മാനേജ്‌മെന്റ്,  എഴുത്ത്-പ്രസംഗ പരിശീലനം, മനഃശാസ്ത്ര പഠനം,   തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പരിശീലനം നൽകും. ഹോസ്റ്റൽ സൗകര്യത്തോടെയാണ് കോഴ്‌സ് സവിധാനിച്ചിരിക്കുന്നത്. അവസാന ഘട്ട ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 9747324228