മർകസ് നോളജ് സിറ്റിയിൽ പെൺകുട്ടികൾക്ക് ശരിഅ പഠനം: അപേക്ഷ ക്ഷണിച്ചു

0
1836

താരമശ്ശേരി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരിഅ സിറ്റിക്കു കീഴില്‍ പെണ്‍കുട്ടികള്‍ക്ക് നൂതന ശരിഅ പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാമിഅ മര്‍കസിനു കീഴില്‍ വ്യാപകമായി നടത്തിവരുന്ന സ്ത്രീ വൈജ്ഞാനിക ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നോളജ് സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പെണ്‍കുട്ടികളുടെ ശരീഅ അക്കാദമിക പഠന കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് സമഗ്രമായ ഇസ്ലാമിക ജ്ഞാനവും പ്ലസ്ടു- ഡിഗ്രി പഠനവും നല്‍കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ശരീഅ: ആന്‍ഡ് ലൈഫ് സയന്‍സ്, പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ത്രിവത്സര കോഴ്‌സായ ബാച്‌ലര്‍ പ്രോഗ്രാം ഇന്‍ ശരീഅ ആന്‍ഡ് ഹ്യുമന്‍ സയന്‍സ് എന്നീ രണ്ടു കോഴ്‌സുകളിലേക്കാണ് പ്രവേശനം. ആദ്യ കോഴ്‌സില്‍ ആഴമുള്ള ഡിഗ്രി തലം വരെയുള്ള ശരീഅ പഠനത്തോടൊപ്പം പ്ലസ്ടു ഹ്യുമാനിറ്റീസ്, അംഗീകൃത യൂണിവേഴ്‌സിറ്റി ഡിഗ്രി എന്നിവ നല്‍കുന്ന വിധമാണ് സംവിധാനിച്ചിരിക്കുന്നത്. രണ്ടാം കോഴ്‌സില്‍ ഡിഗ്രി പഠനവും ഇസ്‌ലാമിക ശരീഅ പഠനവും ലഭ്യമാക്കും. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷ പരിശീലനം, ലേഖനങ്ങളും പുസ്തകങ്ങളുമെഴുതുവാനുള്ള പ്രത്യേക കോച്ചിങ്, കുടുംബ ക്ലാസ്സുകള്‍ക്കും കുടുംബത്തിനും നേതൃത്വം നല്‍കാനുള്ള നേതൃപാഠവം, സ്ത്രീജന്യ കൈതൊഴിലുകള്‍, കമ്പ്യൂട്ടറും മറ്റു ഡിസൈന്‍ വര്‍ക്കുകളും തുടങ്ങി ധാരാളം പരിശീലന പരിപാടികളും കോഴ്‌സിന്റെ ഭാഗമാണ്. കോഴ്‌സ് കഴിയുന്ന പെണ്‍കുട്ടി പള്ളി ദര്‍സുകളില്‍ മുഖ്തസ്വര്‍ വരെ ഓതുന്ന ഏകദേശം കിതാബുകള്‍ക്കൊപ്പം ഡിഗ്രി കൂടി കഴിഞ്ഞിരിക്കും. നോളജ് സിറ്റിയിലെ ശരീര സിറ്റിയാണ് കോഴ്‌സുകള്‍ക്ക് അക്കാദമിക നേതൃത്വം നല്‍കുന്നത്. കൂടാതെ നോളജ് സിറ്റിയിലെ ക്വീന്‍സ് ലാന്‍ഡില്‍ വിശാലമായ ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്. പൂര്‍ണ്ണമായും ഇസ്‌ലാമികമായ വേഷവിധാനവും അച്ചടക്കവും ഉള്ള കാമ്പസാണ് ക്വീന്‍സ് ലാന്‍ഡിലേത്. ഈ വര്‍ഷത്തെ എസ.എസ.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആലിമ ബിരുദം ലഭ്യമായിരിക്കും. മെയ് 22 നാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് വിളിക്കുക : 9020229941, 9747324228