മർകസ് നോളേജ് സിറ്റിയിൽ ഗ്ലോബൽ സ്കൂളിന്റെ നിർമാണത്തിന് തുടക്കമായി

0
845

കോഴിക്കോട്: മർകസ് നോളേജ് സിറ്റിയിൽ അലിഫ് എജുകെയർ ഗ്രൂപ്പ് ജാമിഅ മാർകസും  ചേർന്ന് അത്യാധുനിക രീതിയിൽ നിർമിക്കുന്ന ഗ്ലോബൽ സ്കൂളിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു കൊണ്ട് തുടക്കമായി.നോളേജ് സിറ്റിയിൽ നടന്ന ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കുറ്റിയടിക്കൽ കർമത്തിന് നേതൃത്വം നൽകി. സഊദി അറേബ്യാ ആസ്ഥാമായി  വിദ്യാഭ്യാസ രംഗത്ത്  പ്രവർത്തിക്കുന്ന അലിഫ് എജുകെയർ ഗ്രൂപ്പും ജാമിഅ  മർകസും സംയുക്തമായി ആരംഭിക്കുന്ന ഗ്ലോബൽ സ്‌‌‌കൂളിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായിരിക്കും.

ചടങ്ങിൽ മർകസ്‌ ജനൽ മാനേജർ സി. മുഹമ്മദ് ഫൈസി, നോളേജ് സിറ്റി എം. ഡി. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി,നോളേജ് സിറ്റി  സി.ഇ.ഒ ഡോ. അബ്ദുൽ സലാം, ജി. എം. ഷൗക്കത്തലി , അലിഫ് ഗ്രൂപ്പ് ചെയർമാൻ അലികുഞ്ഞി മൗലവി ടി.പി, ഡയറക്ടർമാരായ ലുഖ്മാൻ പാഴൂർ, സയ്യിദ്‌ ഫസൽ, നാസർ ഹാജി ഓമച്ചപ്പുഴ  അടക്കം നിരവധി പണ്ഢിതരും പ്രമുഖരും സംബന്ധിച്ചു.