മർകസ് നോളേജ് സിറ്റിയിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

0
2685
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച ഫോറെസ്റ്റേഷന്‍ സെമിനാറിന് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ അവിറാം റോസിന്‍ നേതൃത്വം നല്‍കുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച ഫോറെസ്റ്റേഷന്‍ സെമിനാറിന് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ അവിറാം റോസിന്‍ നേതൃത്വം നല്‍കുന്നു
SHARE THE NEWS

കോഴിക്കോട്: പാരിസ്ഥിതിക സൗഹൃദ നഗരമായി മർകസ് നോളേജ് സിറ്റിയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച  ഫോറെസ്റ്റേഷൻ സെമിനാറിന് പ്രമുഖ അന്താരാഷ്ട്ര പാരിസ്ഥിതി പ്രവർത്തകൻ അവിറാം റോസിൻ ഉദ്‌ഘാടനം ചെയ്‌തു. ആധുനികമായ സർവ്വസജ്ജീകരണങ്ങളോടെ ഉയർന്നു വരുന്ന അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും നഗരമായ മർകസ് നോളേജ് സിറ്റിയിൽ കാണുന്ന പരിസ്ഥിതി സൗഹൃദത്തരീക്ഷം വിസ്മയകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള താപനം പോലുള്ള ലോകം നേരിടുന്ന പാരിസ്ഥിക പ്രശ്‌നങ്ങൾ മാറ്റിയെടുക്കാൻ ഉയർന്ന പരിസ്ഥിതി സാക്ഷരത ജനങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും  അത്തരം അവബോധം സമൂഹത്തിന് നൽകുകയെന്നത് ഓരോ സ്വകർത്തവ്യമായി ഓരോ മനുഷ്യരും കാണണമെന്നും അദ്ദേഹം പറഞ്ഞു.
 മർകസ് നോളേജ് സിറ്റി ഡയറക്ടറേറ്റ് സംഘടിപ്പിച്ച സെമിനാറിൽ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ഡോ അബ്ദുസ്സലാം ആമുഖ പ്രഭാഷണം നടത്തി. ടാലന്റന്മാർക്ക്, ഇൽത്തുബിഷ്, ഡാർവിഷ് ആർക്കിടെക്ട് തുടങ്ങിയ സ്ഥാപങ്ങളുടെ മേധാവികൾ ചടങ്ങിൽ സംബന്ധിച്ചു. 

SHARE THE NEWS