കോഴിക്കോട്: 2008ല്‍ മര്‍കസില്‍ നിന്ന് സഖാഫി ബിരുദം നേടിയ ഇള്ഹാര്‍ അഹമ്മദ് സഖാഫി ഈജിപ്തിലെ ലോകപ്രശസ്ത യൂണിവേഴ്സിറ്റിയായ അല്‍ അസ്ഹറില്‍ പ്രൊഫസറായി നിയമിതനായി. ഉത്തര്‍ പ്രദേശിലെ മാഉ സ്വദേശിയായ ഇദ്ദേഹം മര്‍കസും അല്‍ അസ്ഹറും തമ്മിലുള്ള അക്കാദമിക സഹകരണ പ്രകാരം, 2011 മുതല്‍ അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തി വരികയായിരുന്നു. അല്‍ അസ്ഹറിലെ കോളേജ് ഓഫ് ലാംഗ്വേജ് ആന്‍ഡ് ട്രസ്റലേഷന് ഡിപ്പാര്‍ട്മെന്റിലാണ് നിയമനം. ഇള്ഹാര്‍ അഹമ്മദ് സഖാഫിയെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അഭിനന്ദിച്ചു.