റൂബി ജൂബിലി: മര്‍കസ് അക്കാദമിക പ്രതിനിധി സംഘം മലേഷ്യയില്‍

0
854
SHARE THE NEWS

കുന്നമംഗലം: മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച രാജ്യാന്തര അക്കാദമിക പര്യവേഷണത്തിന്റെ ഭാഗമായി മര്‍കസ് പ്രതിനിധി സംഘം മലേഷ്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മര്‍കസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് മാനവ വിഭവ ശേഷി ഓഫീസര്‍ അമീര്‍ ഹസന്‍, മലേഷ്യയിലെ മര്‍കസ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ബഷീര്‍ നൂറാനി, മുഹ്‌സിന്‍ സഖാഫി എന്നിവരാണ് സംഘത്തിലുള്ളത്,
മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെത്തിയ(ഐ.ഐ.യു.എം) മര്‍കസ് സംഘത്തെ ഡെപ്യൂട്ടി റെക്ടര്‍ ഡോ ബഷീര്‍ അല്‍ സുഹൈലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലേഷ്യ ഉള്‍പ്പെടെയുള്ള നാല് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.യു.എം-യൂണിവേഴ്സിറ്റിയുമായി നേരത്തെയുള്ള മര്‍കസിന്റെ എം.ഒ.യു പ്രകാരമുള്ള നടപടികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനമായി. ഇരു സ്ഥാപനങ്ങളിലെയും അധ്യാപകര്‍ക്കുള്ള വിദഗ്ധ പരിശീലനം , ഒരുമിച്ചുള്ള അക്കാദമിക കോണ്ഫറന്സുകളുടെ സംഘാടനം, ഡിഗ്രി, പിജി, പി.എച്ച്.ഡി കോഴ്‌സുകയിലേക്കുള്ള വിദ്യാര്‍ത്ഥി കൈമാറ്റം എന്നിവ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ധാരണയായി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജാമിഅ മര്‍കസിന്റെയും ഐ.ഐ.യു.എം യൂണിവേഴ്സിറ്റിയുടെയും പ്രതിനിധികള്‍ സംബന്ധിച്ചു.
മലേഷ്യയിലെ പ്രശസ്ത ഖുര്‍ആന്‍ പഠനകേന്ദ്രമായ സലങ്കറിലെ റെസ്റ്റോ ഫൗണ്ടേഷന്‍ ഫോര്‍ ഖുര്‍ആന്‍ പ്രിന്റിങ് ആന്‍ഡ് പ്രൊഡക്ഷന്‍ എന്ന സ്ഥാപനത്തില്‍ എത്തിയ സംഘത്തെ ഡയറക്ടര്‍ ഡോ അബ്ദുല്ലത്തീഫ് സ്വീകരിച്ചു. ഖുര്‍ആന്‍ ഖാലിഗ്രഫി, ഖുര്‍ആനിക് മ്യൂസിയം , അമൂല്യമായ കയ്യെഴുത്തു പ്രതികള്‍ എന്നിവയുള്ള ഈ സെന്റര്‍ മലേഷ്യയിലെ പ്രശസ്തമായ ഖുര്‍ആനിക് കല-പഠന കേദ്രമാണ്.റെസ്റ്റോ ഫൗണ്ടേഷനും മര്‍കസും തമ്മിലെ ഖുര്‍ആന്‍ ഗവേഷണമേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു .
ഇന്നലെ മലേഷ്യയിലെ പ്രശസ്തമായ സൂഫി ഗവേഷണകേന്ദ്രമായ മലേഷ്യന്‍ അസോസിയേഷന്‍ ഓഫ് സൂഫി പാത്ത്‌സ് എന്ന കേന്ദ്രത്തില്‍ മര്‍കസ് സംഘത്തെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ കരീം സ്വീകരിച്ചു. തുടര്‍ന്ന് ഇന്ത്യയിലെയും മലേഷ്യയിലെയും സൂഫികേന്ദ്രമായ വൈജ്ഞാനിക -ആത്മീയ മുന്നേറ്റങ്ങള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിന്റെ ഭാഗമായി മര്‍കസ് പ്രതിനിധി സംഘം മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നതമായ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടമെന്ന് ഉനൈസ് മുഹമ്മദ് അറിയിച്ചു.


SHARE THE NEWS