മർകസ് ബോയ്സ് സ്കൂളിൽ ഗാന്ധി ജയന്തി ആചരിച്ചു

0
589
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്& ഗൈഡ്, സ്‌കൂള്‍ പാര്‍ലമെന്റ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ ജില്ലാ ഉപഭോക്ത്യ കോടതി പരിസരം ശുചീകരിക്കുന്നു.

കുന്ദമംഗലം: മർകസ് ബോയ്സ് ഹൈസ്കൂളിൽ ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ പാർലിമെന്റ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ശുചീകരണം, ആസ്വാദനം, ഗാന്ധി വര തുടങ്ങി വിവിധ പരിപാടികൾ നടന്നു. ശുചീകരണത്തിന്റെ ഭാഗമായി ജില്ലാ ഉപഭോക്തൃ കോടതി പരിസരം വിദ്യാർഥികൾ ശുചീകരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി പി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ജമാൽ കെ.എം, അഹമ്മദ് കെ.വി, ഹബീബ് എം എം, സി പി ഫസൽ അമീൻ, നൗഫൽ പി എം, ജുനൈദ് ഇ.കെ, ഫാദിൽ നേതൃത്വം നൽകി.