മർകസ് ബോയ്സ് സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കം

0
939
SHARE THE NEWS

കാരന്തൂർ : വായനാ ദിനത്തോടനുബന്ധിച്ച് മർകസ് ബോയ്സ് സ്കൂളിലെ 10 ജി ക്ലാസിൽ നടപ്പിലാക്കിയ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ക്ലാസ് അധ്യാപകനും കുട്ടികളും ഒരുമിച്ചിരുന്ന് നടത്തിയ പ്രഭാത വായനയോട് കൂടിയാണ് വായനാ വസന്തം പരിപാടിക്ക് തുടക്കമായത്. സ്കൂൾ, ക്ലാസ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എം.ടി, തകഴി, പെരുമ്പടവം, ബഷീർ, എസ് കെ, അക്ബർ, ഉറൂബ്, കമല സുരയ്യ, കേശവ് ദേവ്, ടി പത്മനാഭൻ, ഒ.വി വിജയൻ തുടങ്ങിയ പ്രശസ്തരുടെ മികച്ച പുസ്തകങ്ങളാണ് വായിക്കാൻ കുട്ടികൾക്ക് നൽകിയത്. ക്ലാസ്സധ്യാപകന് വായിക്കാൻ കുട്ടികൾ നൽകുന്ന പുസ്തകം ക്ലാസ് ലീഡർ ഫായിസ് ടി ക്ലാസ് ടീച്ചർ ഫസൽ അമീന് കൈമാറി.
പുസ്തക ചർച്ച, ബുക് ടെസ്റ്റ്, പുസ്തക പ്രകാശനം തുsങ്ങിയ പരിപാടികളും വായന വസന്തത്തിന്റെ ഭാഗമായി നടപ്പിലാക്കും.


SHARE THE NEWS