മർകസ് ബോയ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
1149
മര്‍കസ് ബോയ്‌സ് സ്‌കൂള്‍ പ്രവേശനോത്സവചടങ്ങില്‍ വൃക്ഷതൈ വിതരണോദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

കുന്നമംഗലം: മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. പ്രവേശനോത്സവ ചടങ്ങും പരിസ്ഥിതി ദിന വൃക്ഷതൈകളുടെ വിതരണോല്‍ഘാടനവും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എം.എല്‍ എ പി.ടി.എ റഹീം സംസാരിച്ചു. ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡണ്ട്.അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി, വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടാളിയില്‍, കെ.പി മുഹമ്മദ് കോയ, പ്രൊ.ഉമറുല്‍ ഫാറൂഖ്, പ്രൊ.എ.കെ.അബ്ദുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. പി.മുഹമ്മദ് സ്വാഗതവും ഷാജി നന്ദിയും രേഖപ്പെടുത്തി.