മർകസ് മിഷൻ സ്മാർട്ട് വില്ലേജ്; റീജ്യണൽ തല ഉദ്‌ഘാടനം നടന്നു

0
1210
മർകസ് മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ നടന്ന ബോട്ടുവിതരണം സി മുഹമ്മദ് ഫൈസി നിർവ്വഹിക്കുന്നു
മർകസ് മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ നടന്ന ബോട്ടുവിതരണം സി മുഹമ്മദ് ഫൈസി നിർവ്വഹിക്കുന്നു
SHARE THE NEWS

പരപ്പനങ്ങാടി: മർകസിന്റെ നേതൃത്വത്തിൽ രാജ്യത്തെ നൂറു ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ക്ഷിണേന്ത്യയിൽ നടപ്പിലാക്കുന്ന സാമൂഹിക മുന്നേറ്റ പരിപാടികളുടെ  രണ്ടാം ഘട്ട വിതരണം   പരപ്പനങ്ങാടി ഒട്ടുങ്ങൽ ബീച്ചിൽ  നടന്നു. മർകസ് ജനറൽ മാനേജർ  സി മുഹമ്മദ് ഫൈസി പദ്ധതി ഉദ്‌ഘാടനം നിർവ്വഹിച്ചു .  കേരളത്തിലെ സാമൂഹിക പിന്നാക്കം നിൽക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  നേരത്തെ പാലക്കാട് ജില്ലയിലെ ദാരിദ്യമനുഭവിക്കുന്ന കുഗ്രാമങ്ങളുടെ മുന്നേറ്റത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു.  ചടങ്ങിൽ  വിവിധ തൊഴിൽ ഉപകരണങ്ങളും ജീവിത ശാക്തീകരണ സംരംഭങ്ങളും  തെരഞ്ഞെടുക്കപ്പെട്ടവർക്ക് വിതരണം ചെയ്തു .  രണ്ടു കുടുംബങ്ങൾക്ക് നിത്യവൃത്തി കഴിഞ്ഞുപോകാൻ ബോട്ട്, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ടൈലറിംഗ് മെഷീനുകൾ, ഗ്രാമീണമുന്നേറ്റം സാധ്യമാക്കാൻ കർഷക കുടുംബത്തിന് പശു, ശാരീരിക അവശതയുള്ളവർക്ക് മുച്ചക്ര വാഹനം എന്നിവയാണ് വിതരണം ചെയ്തത്.

മുസ്‌ലിംകൾ അടക്കമുള്ള പിന്നാക്കവിഭാഗക്കാർ സാമൂഹികമായും സമാപത്തികമായും അവശതയനുഭവിക്കുന്ന ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുത്ത ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ  പദ്ധതി പുരോഗമിക്കുന്നത്. കുടിവെള്ള സൗകര്യങ്ങൾ, വിദ്യാലയ നിർമാണം, അനാഥകളെ ഏറ്റെടുക്കൽ, സ്വയം തൊഴിൽ സംരംഭങ്ങൾ തയ്യാറാക്കിനൽകൽ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായോപകരണ വിതരണം തുടങ്ങി വ്യത്യസ്ത പ്രോജക്ടുകളാണ്  നൂറുകണക്കിന് സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ മർകസ് നടത്തിക്കൊണ്ടിരിക്കുന്നത്.  കർണ്ണാടക, ഡൽഹി,രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, ഗുജറാത്ത്  തുടങ്ങിയ ഒരോ സംസ്ഥാങ്ങളിലും ദീര്ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ മർകസിന്റെ പ്രത്യേക സംഘം പ്രവർത്തിക്കുന്നു.  ഉത്തരേന്ത്യൻ ജനതയുടെ പരിതാവസ്ഥ പരിഗണിച്ചാണ്  ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതി ഊന്നലോടെ അവിടെ നടപ്പിലാക്കുന്നത്.

 

​    ​

പലപ്പോഴും ഗവൺമെന്റുകളെ പോലും അതിശയിപ്പിക്കുന്ന വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങളാണ് മർകസ് നടത്തിവരുന്നെതെന്നു ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന ആളുകളുടെ കൂടെ നിന്ന് പ്രയാസം മാറ്റാനും സാമൂഹിക മുന്നേറ്റം ക്രമേണ സാധ്യമാക്കാനുമാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസ് ശ്രമിക്കുന്നത്. ഇതിനകം ഒരു കോടി ആളുകൾക്ക് വ്യത്യസ്ത തലത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചെന്നും കൂടുതൽ വിപുലമായി ഇത്തരം പ്രവർത്തങ്ങൾ രാജ്യത്താകെ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.സി.എഫ്.ഐ റീജിണൽ മാനേജർ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോഡിനേറ്റർ  യൂസഫ് നൂറാനി, പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ ഹനീഫ,  ദേവൻ ആലുങ്ങൽ, കെപിഎം കോയ, ഷിഫാ  കെ സി അലി, സയ്യിദ് ജസീൽ  സഖാഫി ഇർഫാനി, സയ്യിദ് മുഹ്‌സിൻ തങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


SHARE THE NEWS