മർകസ് – യു.കെ.എം രണ്ടാം അക്കാദമിക് കോൺഫറൻസ് ഓഗസ്റ്റ് 20ന് ക്വാലാലംപൂരിൽ

0
746
SHARE THE NEWS

കോഴിക്കോട്: ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി കെബങ്ങ് സാൻ മലേഷ്യ – യു കെ എം (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ) യുടെ അക്കാദമിക സഹകരണത്തോടെ നടക്കുന്ന അക്കാദമിക കോൺഫ്രൻസിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 20, 21, 22 തിയതികളിൽ ക്വാലാലംപൂർ സെലൻ ഗൂർ ഇസ്ലാം ഹദാരി ഹാളിൽ വെച്ച് നടക്കും. ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും സംബന്ധിച്ചുള്ള കാലോചിതമായ ആലോചനകക്കും ചർച്ചകൾക്കും വേദിയാവുന്ന മർകസ് – യു കെ എം അക്കാദമിക കോൺഫ്രൻസിന്റെ ഒന്നാം ഘട്ടം മലൈബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് നടന്നത്. ഇറ്റലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തവാസുൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് എന്ന ഗവേഷണ സ്ഥാപനവും കഴിഞ്ഞ കോൺഫ്രൻസിന്റ ഭാഗമായിരുന്നു.

ഇസ്ലാം, ശാസ്ത്രം, നാലാം വ്യാവസായിക വിപ്ലവം എന്ന കേന്ദ്ര പ്രമേയത്തിലൂന്നിയ വ്യത്യസ്ത ഗവേഷണ പ്രാധാന്യമുള്ള വിഷയങൾ ഈ വർഷത്തെ സമ്മേളനം ചർച്ച ചെയ്യും. അക്കാദമീഷ്യൻസ്, ഗവേഷക പണ്ഡിതർ, ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ പ്രബന്ധങ്ങളുടെ അബ്സ്ട്രാക്ടുകൾ ജൂൺ ഒന്നിനു മുമ്പായി faizalm@ukm.edu.my, icimw2019@gmail.com, iasmkc@markaz.in എന്നീ മെയിലുകളിലേക്ക് അയക്കാം. കൂടുതൽ വിവരങൾക്ക്, ബന്ധപ്പെടുക: iasmkc@markaz.in , 9947439798.


SHARE THE NEWS