മർകസ് റമസാൻ പ്രഭാഷണങ്ങൾ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു

0
796
കുന്നമംഗലം  : റമദാൻ മുപ്പത് ദിന കരമപദ്ധതികളുടെ ഭാഗമായി മർകസിൽ നടക്കുന്ന റമദാൻ പ്രഭാഷണ പരിപാടികൾ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേമാകുന്നു. ഇസ്‌ലാമിക ആത്മീയത, കർമ ശാസ്‌ത്രം, വിശ്വാസ ശാസ്‌ത്രം എന്നിവയിൽ അധിഷ്ഠിതമായി റമളാനിലെ എല്ലാ ശനിയും ഞായറും  രാവിലെ ഒമ്പതു മണി  മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാഷണ പരിപാടിക്കു ആയിരങ്ങൾ ആണ് എത്തിച്ചേരുന്നത്.

ഇതോടൊപ്പം മർകസ് മസ്ജിദുൽ ഹാമിലിയിൽ ളുഹ്‌റ്‌, അസ്വർ, തറാവീഹ് നിസ്കാരങ്ങൾക്ക് ശേഷവും ഇഫ്താറിന്  മുമ്പും  പ്രത്യേക പഠന ക്ളാസുകൾ നടന്നു വരുന്നു. ഖുർആനിന്റെ ആശയ വിവരണവും പാരായണ ശാസ്ത്രവും, ഹദീസ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ മേഖലകളിൽ ഉള്ള ഈ ക്ളാസുകളിലും വിശ്വാസികൾ ധാരാളം പങ്കെടുക്കുന്നു.
     ഇന്നലെ (ശനി ) നടന്ന പ്രഭാഷണത്തിന് മർകസ് മുദരിസ്  സയ്യിദ് ജസീൽ കാമിൽ സഖാഫി നേതൃത്വം നൽകി. ലത്തീഫ് സഖാഫി പെരുമുഖം അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി,ഉമർ സഖാഫി പ്രസംഗിച്ചു.ഇന്ന് നടക്കുന്ന റമളാൻ പ്രഭാഷണത്തിന്  സമദ് സഖാഫി മായനാട് നേതൃത്വം നൽകും.