മർകസ് റമസാൻ പ്രഭാഷണ പരമ്പര സമാപിച്ചു

0
1086
മർകസിൽ നടന്ന പഞ്ച ദിന പ്രഭാഷണ പരിപാടിയിൽ സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു
മർകസിൽ നടന്ന പഞ്ച ദിന പ്രഭാഷണ പരിപാടിയിൽ സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് റമസാൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ പഞ്ചദിന പ്രഭാഷണ പരമ്പര സമാപിച്ചു.  വിശുദ്ധ റമസാനിൽ വിശ്വാസികൾ കൈവരിക്കേണ്ട ആത്മീയ മൂല്യങ്ങളെ കുറിച്ചായിരുന്നു പ്രഭാഷണം. ഹൃദയവിശുദ്ധി നേടുമ്പോഴേ വിശ്വാസികൾക്കു  ആത്മീയമായി ഉയരാനും അല്ലാഹുവിലേക്ക് സജീവമായി അടുക്കാനും സാധിക്കുകയുള്ളൂ എന്നും റമസാൻ മാസത്തെ അത്തരത്തിൽ  സഫലമായി ഉപയോഗിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നേതൃത്വം നൽകി. മുഹമ്മദലി സഖാഫി വെള്ളിയാട് ഉദ്‌ഘാടനം ചെയ്‌തു. കുഞ്ഞി മുഹമ്മദ്  സഖാഫി പറവൂർ അധ്യക്ഷത വഹിച്ചു.  ലത്തീഫ് സഖാഫി പെരുമുഖം സ്വാഗതവും ശംസുദ്ധീൻ പെരുവയൽ നന്ദിയും പറഞ്ഞു.


SHARE THE NEWS