മർകസ് റൂബി ജൂബിലി: അഞ്ചാമത് വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്‌തു

0
797
കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നിർമിക്കപ്പെട്ട അഞ്ചാമത് വിദ്യാഭ്യാസ കെട്ടിടം മലപ്പുറം എ.ആർ നഗർ മർകസ് പബ്ലിക് സ്‌കൂളിന് വേണ്ടി നിർമിച്ചുനൽകി .രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടെ  നിർമിച്ച കെട്ടിടത്തിൽ പന്ത്രണ്ടു ക്ലാസ് റൂമുകൾ ഉണ്ട്. വനിതാ വിദ്യാഭ്യാസ സംരംഭം, സ്‌കൂൾ ക്ളാസുകൾ, സഹ്‌റ പ്രീ ഖുർആൻ സ്‌കൂൾ എന്നീ സംരംഭങ്ങൾ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കും.
റൂബി ജൂബിലിയുടെ ഭാഗമായി വിപുലമായ വിദ്യാഭ്യാസ -ജീവകാരുണ്യ പദ്ധതികളിലാണ് മർകസിന് കീഴിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുനനത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിർമാണം നടന്നുകൊണ്ടിരിക്കുന്ന അഞ്ചു വിദ്യഭ്യാസ സ്ഥാപങ്ങളുടെ ഉദ്ഘാടനം അടുത്ത മാസങ്ങളിൽ നടക്കും.

        എ.ആർ. നഗർ മർകസ് പബ്ലിക് സ്‌കൂൾ കാമ്പസിൽ നടന്ന ചടങ്ങ് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അമീർ ഹസൻ, ഉനൈസ് മുഹമ്മദ്, റഷീദ് പുന്നശ്ശേരി, ഇസ്മായിൽ പികെ, മൂസ പാനോളി, അൻവർ സഖാഫി പ്രസംഗിച്ചു.