മർകസ് റൂബി ജൂബിലി: അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സിനു തുടക്കമായി

0
879
കോഴിക്കോട്: റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് നോളേജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര അക്കാഡമിക് കോണ്‍ഫറന്‍സ് മർകസ് നോളേജ് സിറ്റിയിൽ ആരംഭിച്ചു. മലേഷ്യന്‍ നാഷണല്‍

 യൂണിവേഴ്‌സിറ്റിയുമായും (യൂണിവേഴ്‌സിറ്റി കബാംങ്‌സാന്‍ മലേഷ്യ) ഇറ്റലിയിലെ റ്റവാസുല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡയലോഗുമായും സഹകരിച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ‘ഇസ്‌ലാമും നാഗരികതകളും: കലയും ശാസ്‌ത്രവും സാഹിത്യവും സമകാലിക മുസ്‌ലിം ലോകത്ത് ‘ എന്ന ശീർഷകത്തിലാണ് കോൺഫറൻസ് നടക്കുന്നത്.
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലെ പ്രൊഫസർ ഡോ . ദത്തോ സക്കരിയ സ്ഥാപ  അക്കാദമിക കോൺഫറൻസ് ഉദ്‌ഘാടനം ചെയ്‌തു.  മലേഷ്യൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പ്രൊഫസർ ദത്തോ മുഹമ്മദ് യൂസുഫ് ഉസ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മലേഷ്യയിലെ കേബംഗാൻ യൂണിവേഴ്‌സിറ്റിയിലെ സയൻസ് ആൻഡ് ടെക്നോളജി ചെയർമാൻ ഡോ ഫൈസൽ മുഹമ്മദ്,മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ,  മർകസ് വൈസ് പ്രിൻസിപ്പൽ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ അബൂബക്കർ പത്തംകുളം, ഡോ ഉമറുൽ ഫാറൂഖ് സഖാഫി , അമീർ ഹസ്സൻ എന്നിവർ   ഉദ്‌ഘാടന സംഗമത്തിൽ പ്രബന്ധമവതരിപ്പിച്ചു. 
മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി , ഖത്തര്‍, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ് , നേപ്പാള്‍, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഈജിപ്ത് തുടങ്ങിയ വ്യത്യസ്ത രാഷ്ട്രങ്ങളിലെ അക്കാഡമീഷ്യന്‍സ് കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അഞ്ചു വേദികളിൽ  26 സെഷനുകളിലായി നടക്കുന്ന കോൺഫറൻസിൽ മുപ്പത് യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള 128 ഗവേഷകർ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട് .
ഇന്ന് രാവിലെ 9 മണിക്ക്  ആരംഭിക്കുന്ന ‘ആധുനിക
 നാഗരികതക്ക് ഇസ്‌ലാമിക സംഭാവന’ ശീർഷകത്തിൽ നടക്കുന്ന സെഷനിൽ നുഐമാൻ കെ.എ അധ്യക്ഷത വഹിക്കും.വേദി രണ്ടിൽ നടക്കുന്ന പ്രവാചക പാരമ്പര്യത്തിലെ പരിസ്ഥിതി വിജ്ഞാനീയം എന്ന സെഷൻ ഡോ മുഹമ്മദ് സബ്‌രി ഹാറൂൺ അധ്യക്ഷത വഹിക്കും. വേദി മുന്നിൽ നടക്കുന്ന ആരോഗ്യ സമൂഹത്തിനുള്ള ഇസ്‌ലാമിക മൂല്യങ്ങൾ എന്ന സെഷൻ ഡോ ഓ.കെ.എം അബ്‌ദുറഹ്‌മാൻ നിയന്ത്രിക്കും.വേദി നാലിൽ നടക്കുന്ന ഇസ്‌ലാമിക ധൈഷണിക പാരമ്പര്യം സെഷൻ ഡോ ജാഫറലി ആലിച്ചത്ത് നിയന്ത്രിക്കും. വേദി അഞ്ചിൽ നടക്കുന്ന മനുഷ്യാവകാശവും മൂല്യങ്ങളും ഇസ്‌ലാമിൽ എന്ന സെഷനിൽ ഡോ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കും. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കോൺഫറൻസ് സമാപിക്കും.