മർകസ് റൂബി ജൂബിലി: ഗവേഷണാത്മക പദ്ധതികൾ നടപ്പിലാക്കും

0
887
SHARE THE NEWS

കോഴിക്കോട്: 2018 ജനുവരി 5,6.7 തിയ്യതികളിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്ന ഗവേഷണാത്മ പദ്ധതികൾ നടപ്പിലാക്കും. കഴിഞ്ഞ ദിവസം മർകസ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്വാഗത സംഘം മീറ്റിങ്ങിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
     മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ യോഗം
ഉദ്ഘാടനം ചെയ്‌തു. ഗുണമേന്മയുള്ള വിദ്യാഭ്യാഭ്യാസമാണ് മർകസ് ആരംഭം മുതൽ നൽകിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അബലരും അശരണരുമായവർക്ക് സൗജന്യമായി വിദ്യാഭ്യാസവും അനുബന്ധ സൗകര്യവും നൽകി വളർത്തിക്കൊണ്ടുവരുന്ന രീതിയാണ് മർകസ് നടപ്പിലാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നൂറുകണക്കിന് സ്‌കൂളുകളിലൂടെ മത ജാതി ഭേദമന്യേ ആയിരങ്ങളാണ് പഠിച്ചു ഉന്നതസ്‌ഥാനങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്.ബഹുസ്വരതയും സൗഹാർദ്ദവും പഠനകാലത്തെ ജീവിതത്തിലൂടെ പരിശീലിക്കുന്ന മർകസ് വിദ്യാർഥികൾ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ അധ്വാനിക്കുന്നവരാണ്: കാന്തപുരം  പറഞ്ഞു.
റൂബി ജൂബിലിയുടെ ഭാഗമായി സ്വതന്ത്ര ദിനത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള മർകസ് സ്ഥാപനങ്ങളിൽ വർണ്ണാഭമായ പരിപാടികൾ നടക്കും. മർകസ് വൈസ് പ്രസിഡന്റ്  കെ.കെ അഹ്‌മദ്‌  കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി പദ്ധതി അവതരിപ്പിച്ചു സംസാരിച്ചു.വി പി എം ഫൈസി വില്യാപ്പള്ളി,പ്രഫ. എ.കെ അബ്ദുൽ ഹമീദ്, എൻ. അലി അബ്ദുല്ല,വിഎം കോയ മാസ്റ്റർ,പിസി ഇബ്രാഹീം മാസ്റ്റർ, ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, പി.എ റശീദ് സഖാഫി പത്തപ്പിരിയം,ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, സിപി ഉബൈദുല്ല സഖാഫി,ഹസൻ സഖാഫി തറയിട്ടാൽ, കെ അബ്ദുൽ കലാം, മുനീർ പാണ്ടിയാല സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ ജി അബൂബക്കർ സ്വാഗതവും ലത്തീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.

SHARE THE NEWS