മർകസ് റൂബി ജൂബിലി: ഡോ. ഹകീം അസ്ഹരിയുടെ ദ്വിദിന ഗുജറാത്ത് പര്യടനം ആരംഭിച്ചു

0
746
അഹമ്മദാബാദ് (ഗുജറാത്ത് ): മർകസ് റൂബി ജൂബിലിയുടെ ദേശീയ പ്രചാരണങ്ങളുടെ ഭാഗമായി മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന ദ്വിദിന ഗുജറാത്ത് പര്യടനം ഇന്നലെ ആരംഭിച്ചു. ദേശീയ തലത്തിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പദ്ധതികൾ പരിചയപ്പെടുത്തുകയും മുസ്ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ മുന്നേറ്റം ചർച്ച ചെയ്യുകയുമാണ് പര്യടനത്തിന്റെ ലക്‌ഷ്യം.
ഇന്നലെ പത്തുമണിക്ക് അഹമ്മദാബാദ് എയർപോർട്ടിൽ എത്തിയ ഡോ ഹകീം അസ്‌ഹരിയെ മുസ്‌ലിം ജമാഅത് ഗുജറാത്ത് സംസ്ഥാന തല നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പതിനൊന്നു മണിക്ക് അഹമ്മദാബാദിൽ നടന്ന സമ്മേളനത്തിൽ മർകസ് റൂബി ജൂബിലി സംസ്ഥാന തല പ്രചാരണോദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ മുസ്ലിംകളുടെ നാനോന്മുഖമായ പുരോഗതി മർകസിന്റെ പ്രധാന ലക്ഷ്യമാണെന്നും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സഥാപനങ്ങൾ നിർമിച്ചു വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചും വിദ്യാഭ്യത്തിന് അവസരം നിഷേധിക്കപ്പെട്ടവർക്ക് സൗജന്യമായ അറിവ് നേടാനുള്ള വഴികൾ തുറന്നുകൊടുത്തുമാണ് മർകസ് മുന്നോട്ട്ഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസപരമായി ഔന്നിത്യങ്ങളിലെത്തുന്നവർക്ക സമുദായത്തെ കരുത്തോടെയും ദീർഘവീക്ഷണത്തോടെയും നയിക്കാനാവും. അങ്ങനെയുള്ള, മതമൂല്യങ്ങളെ ജീവിതത്തിൽ ചിട്ടയോടെ കാത്തുസൂക്ഷിക്കുകയും വിവിധ മേഖലകളിൽ ഉയർന്നവിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭകളായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മർകസ് സ്ഥാപനങ്ങളിലൂടെ രാജ്യത്താകെ വളർന്നു വരുന്നത് എന്നദ്ദേഹം പറഞ്ഞു. തുടർന്ന് വിവിധ വിദ്യാഭ്യാസ സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തി.   ആറു മണിക്ക് രാജ്കോട്ടിൽ പുതുതായി നിർമിച്ച മസ്‌ജിദ്‌ ഉദ്‌ഘാടനത്തിനു ഡോ. ഹകീം അസ്ഹരി നേതൃത്വം നൽകി. രാവിലെ പത്തുമണിക്ക് ഗോണ്ടലിൽ നടക്കുന്ന ഇന്റർഫെയ്‌ത്ത്‌ കോൺഫറൻസിൽ മഹാത്മാഗാന്ധി ഗാന്ധി പീസ് പ്രഭാഷണം നടത്തുന്നതോടെ ഇന്നത്തെ പര്യടനം ആരംഭിക്കും.