മർകസ് റൂബി ജൂബിലി ഫാർഈസ്റ് പ്രചാരണം: മലേഷ്യയിൽ എത്തിയ കാന്തപുരത്തിന് ഉജ്വലസ്വീകരണം

0
740
കൊലാലമ്പൂർ(മലേഷ്യ)  : മർകസ് റൂബി ജൂബിലിയുടെ അന്തരാഷ്ട്ര പ്രചാരണത്തിന്റെ ഭാഗമായി മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരിയും   ഫാർ  ഈസ്റ്റ്  രാജ്യങ്ങളിൽ നടത്തുന്ന പര്യാടനം ആരംഭിച്ചു.സിംഗപ്പൂർ, മലേഷ്യ രാജ്യങ്ങളിൽ  ഒരാഴ്ച നീണ്ടു നിൽക്കുന്ന പര്യാടനത്തിന്റെ ഭാഗമായി വിവിധ ആത്മീയ -അക്കാദമിക പരിപാടികൾക്ക് കാന്തപുരം നേതൃത്വം നൽകും. മർകസിന്റെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റങ്ങളെ മലേഷ്യൻ പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുന്ന കോൺഫറൻസുകൾ നടക്കും. ഇന്ന് വൈകുന്നേരം മലേഷ്യയിലെ പുത്രജയയിലെ മസ്ജിദു പുത്രയിൽ നടക്കുന്ന അന്താരാഷ്ട്ര മൗലിദ് സമ്മേളനത്തിൽ ലോകപ്രശസ്ത പണ്ഡിതൻ ശെയ്ഖ്  ഹബീബ് ഉമറിനൊപ്പം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാവും. 
ഇന്നലെ കൊലാലമ്പൂർ ഇന്റർനാഷണൽ എയർപ്പോർട്ടിൽ എത്തിയ കാന്തപുരം എ.പി അബബൂബക്കർ മുസ്‌ലിയാരെ മലേഷ്യയിലെ മർകസ് പ്രവർത്തകരായ  ബഷീർ അസ്ഹരി, അബ്ദു റസാഖ്, ബഷീർ നൂറാനി, ഖമറുദ്ധീൻ സഖാഫി,റഷീദ് സഖാഫി, ഹാജി കുഞ്ഞു മുഹമ്മദ്,മുനീർ മാളൂർ എന്നിവരുടെ നേതുത്വത്തിൽ സ്വീകരിച്ചു.