മർകസ് റൂബി ജൂബിലി: യൂറോപ്യൻ പ്രചാരണത്തിന് തുടക്കമായി

0
920
SHARE THE NEWS

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി ആഘോഷത്തിന്റെ യൂറോപ്യന്‍ പ്രചരണ ഭാഗമായി മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തുന്ന യു.കെ സന്ദര്‍ശനംആരംഭിച്ചു.ബ്രിട്ടനിലെ  കരീമിയ ഇൻസ്റ്റിറ്റിയൂട്ടിൽ എത്തിയ ഡോ എ.പി അബ്ദുൽ ഹകീം അസ്‌ഹരിയെ സ്ഥാപനത്തിന്റെ ഡയറക്ടറും ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമായ  ഡോ മുഷറഫ് ഹുസൈൻ സ്വീകരിച്ചു.തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് മുസ്ലിംകളുടെ അക്കാദമികവും മതകീയവുമായ ജീവിത വ്യവസ്ഥകളും  ഇന്ത്യൻ മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തിൽ മർകസ് വഹിച്ച പങ്കും ചർച്ച ചെയ്‌തു.കരീമിയ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ഇന്നലെ രാവിലെ   നടന്ന ചർച്ചയിൽ ‘ഇസ്‌ലാമിക ജ്ഞാന വ്യവസ്ഥ: യൂറോപ്പിലും ഇന്ത്യയിയിലും’ എന്ന വിഷയത്തിൽ ഡോ അസ്ഹരി പേപ്പർ അവതരിപ്പിച്ചു.
ഉച്ചക്ക്  കാംബ്രിഡ്ജ് മുസ്‌ലിം കോളേജിൽ എത്തിയ ഡോ അസ്‌ഹരിയെ സ്ഥാപനത്തിന്റെ ചാൻസലറും ലോകപ്രശസ്‌ത്ര മുസ്‌ലിം അക്കാദമിക്കുമായ ഡോ ഹക്കീം മുറാദ് സ്വീകരിച്ചു. ഇരുവരും തമ്മിൽ അക്കാദമിക ലോകത്തെ മുസ്‌ലിം ഇടപെടലുകളെ പറ്റി ചർച്ച ചെയ്‌തു. 
ഇന്ന് (ശനി) നോട്ടിങ്ഹാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഇ.എം.എം.എ സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്ടുഗതറില്‍ ഡോ. ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ലണ്ടനില്‍ ഗവേഷണം ചെയ്യുന്ന മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം ലണ്ടനില്‍ നടക്കുന്ന അല്‍ ഇഹ്‌സാന്‍  മാസ്  സ്പിരിച്ച്വല്‍ കോണ്‍ഫറന്‍സില്‍ ഡോ. അസ്ഹരി മുഖ്യകാര്‍മികത്വം വഹിക്കും. 
മര്‍കസ് പ്രതിനിധാനം ചെയ്യുന്ന വൈജ്ഞാനിക സംസ്‌കാരത്തിന്റെയും അക്കാദമിക മികവിന്റെയും തലങ്ങളെ ബ്രിട്ടണിലെ വിവിധ യൂണിവേഴ്‌സിറ്റി, സ്ഥാപന മേധാവികള്‍ക്ക് പരിചയപ്പെടുത്താനും തുടര്‍ന്ന് അക്കാദമിക സഹരണങ്ങള്‍ ശക്തമാക്കാനുമാണ് റൂബി ജൂബിലിയുടെ ഭാഗമായി ചതുര്‍ദിന ബ്രിട്ടണ്‍ സന്ദര്‍ശനം നടത്തുന്നതെന്ന് ഡോ. അസ്ഹരി പറഞ്ഞു. . ബ്രിട്ടനിലെ മർകസ് അക്കാദമിക്  പ്രവർത്തകരായ ഷാഹുൽ , അബ്ദുൽ അസീസ് എന്നിവർ ഡോ. അസ്‌ഹരിയെ യാത്രയിൽ അനുഗമിക്കുന്നുണ്ട്. 

SHARE THE NEWS