മർകസ് റൂബി ജൂബിലി: വിഭവ സമാഹരണം വിപുലമാക്കും

0
940
SHARE THE NEWS

കോഴിക്കോട് : മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന വിഭവസമാഹരണം കൂടുതൽ വിപുലമാക്കും. ഇതുനുവേണ്ടിയുള്ള പദ്ധതികൾക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും വിഭവ സമാഹരണ സമിതിയുടെയും സംയുക്ത കമ്മറ്റിക്ക് രൂപം നൽകി.
ഡിസംബർ 24 മുതൽ ജനുവരി 1 വരെ വിവിധ ജില്ലകളിൽ നിന്നുള്ള വിഭവങ്ങൾ മർകസിലെത്തും. യോഗത്തിൽ എസ്.ജെ.എം സംസ്ഥാന പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. വിഭവ സമാഹരണ സമിതി  കൺവീനർ കെ.പി.എച്ച് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.ചെമ്മാട് ഇബ്റാഹീം കുട്ടി ഹാജി, സി.എം യൂസുഫ് സഖാഫി , കുഞ്ഞീതു മുസ്‌ലിയാർ, നാസിർ സഖാഫി, അലവി സഅദി, ജമാൽ സഖാഫി, സലാഹുദ്ധീൻ മുസ്‌ലിയാർ പ്രസംഗിച്ചു. നേടിയനാട് അബ്ദുറഹ്മാൻ സഖാഫി സ്വാഗതം പറഞ്ഞു. 

 


SHARE THE NEWS