മർകസ് റൂബി ജൂബിലി :സംസ്ഥാന തല സന്ദേശ യാത്രകൾ ഇന്ന് സമാപിക്കും

0
838
കോഴിക്കോട്: മർകസ് റൂബി ജൂബിലി സംസ്ഥാന തല പ്രചാരണ ഭാഗമായി നടന്നുവരുന്ന സന്ദേശ യാത്രകൾ ഇന്ന് സമാപിക്കും. സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് അബുസ്വബൂർ ബാഹസൻ അവേലം എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തരമേഖലാ യാത്ര മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും  സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ദക്ഷിണ മേഖല സന്ദേശയാത്ര പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണിയിലും വൈകുന്നേരം ആറു മണി മുതൽ നടക്കുന്ന സമ്മേളനങ്ങളോടെ സമാപിക്കും. 
   കൊണ്ടോട്ടിയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും.എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. വി.പി.എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, അബോഹനീഫൽ ഫൈസി തെന്നല,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഹസ്സൻ സഖാഫി തറയിട്ടാൽ, സിദ്ധീഖ് സഖാഫി അരിയൂർ, സമദ് സഖാഫി മായനാട്, ജി അബൂബക്കർ, കബീർ എളേറ്റിൽ പ്രസംഗിക്കും.
 കരിങ്കല്ലത്താണിയിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും.കെ.കെ അഹമദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ശംസുദ്ധീൻ സഖാഫി മയ്യിൽ, അബ്ദുല്ല സഅദി ചെറുവാടി, നാസർ ചെറുവാടി, ഷുക്കൂർ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട് എന്നിവർ പ്രസംഗിക്കും.