മർകസ് റൂബി ജൂബിലി: സംസ്ഥാന തല സന്ദേശ യാത്ര ഡിസംബർ 3 മുതൽ

0
868
കോഴിക്കോട്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന സംസ്ഥാന തല സന്ദേശയാത്ര ഡിസംബർ 3 ഞായറാഴ്ച തുടക്കം കുറിക്കും. കാസർകോട് സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി പൊസോട്ട് തങ്ങളുടെ മഖ്ബറ സിയാറത്തോടെ ഉത്തര മേഖല യാത്രയും കന്യാകുമാരിയിൽ തക്കല പീര് മുഹമ്മദ് വലിയുല്ലാഹിയുടെ മഖാം സിയാറത്തോടെ​ ദക്ഷിണ മേഖല യാത്രയും ആരംഭിക്കും. ഉത്തര മേഖല യാത്രക്ക് സയ്യിദ് അലി ബാഫഖി തങ്ങളും സയ്യിദ് അബ്ദുസ്സ്വബൂർ ബാഹസൻ അവേലവും നേതൃത്വം നൽകും.  ദക്ഷിണ മേഖല യാത്രക്ക് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യയും സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയും നേതൃത്വം നൽകും. ഡിസംബർ പത്തിന് ഉത്തര മേഖല യാത്ര കൊണ്ടോട്ടിയിലും ദക്ഷിണ മേഖല യാത്ര പട്ടാമ്പിയിലും സമാപിക്കും.
സംസ്ഥാന തല യാത്രയുടെ അന്തിമ ഘട്ട തീരുമാനങ്ങൾ എടുക്കാൻ മർകസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുറഹ്മാൻ സഖാഫി ഊരകം, ലത്തീഫ് സഖാഫി പെരുമുഖം , മുസ്തഫ മാസ്റ്റർ കോഡൂർ, ഷുക്കൂർ സഖാഫി വെണ്ണക്കോട്, നാസർ സഖാഫി അമ്പലക്കണ്ടി, ഉമർ സഖാഫി ചെതലയം, പിഎസ് നൗഷാദ്, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ പ്രസംഗിച്ചു. ജി അബൂബക്കർ സ്വാഗതവും എൻ.കെ ശംസുദ്ധീൻ നന്ദിയും പറഞ്ഞു.