മർകസ് റൂബി ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്‌തു

0
789

കാരന്തൂർ : 2018 ജനുവരി 5,6,7  തിയ്യതികളിൽ നടക്കുന്ന മർകസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്‌തു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. നാല് പതിറ്റാണ്ടിനിടയിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈജ്ഞാനിക പ്രവർത്തങ്ങളിലൂടെ സജീവമായ സാംസ്‌കാരിക- മതകീയ മുന്നേറ്റം സാധ്യമാക്കിയ മർകസ് ഗവേഷണ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയാണ് റൂബി ജൂബിലിയുടെ ഭാഗമായി പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.സമ്മേളനം വരെയുള്ള  കാലയളവിൽ സ്വാഗത സംഘം ഓഫീസ് കേന്ദ്രമാക്കി രാജ്യത്തിനകത്തും പുറത്തും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. മർകസ് പ്രസിഡന്റ് സയ്യിദ്  അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ചാലിയം  എ.പി കരീം ഹാജി, പ്രഫ എ.കെ അബ്ദുൽ ഹമീദ്, ജി അബൂബക്കർ, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു .