മർകസ് റൈഹാൻവാലിയിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

0
943

കോഴിക്കോട്: പിതാവ് നഷ്ടപ്പെട്ട ആണ്കുട്ടികൾക്കുള്ള മർകസിന്റെ കീഴിലെ സ്ഥാപനമായ റൈഹാൻവാലിയിലെ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ മതപഠനവും സ്‌കൂൾ പഠനവും നൽകുന്ന കോഴ്‌സ്, എട്ടാം ക്ളാസിലേക്ക് എത്തുന്നവർക്ക് ഇസ്‌ലാമിക് ആൻഡ് കണ്ടമ്പൊററി സ്റ്റഡീസ് കോഴ്‌സ്, പ്രാപ്തരായ കുട്ടികൾക്ക് ഹിഫ്ള് പഠനം എന്നിവയാണ് ഇവിടെ നൽകുന്നത്. ഇസ്‌ലാമിക് ആൻഡ് കണ്ടമ്പൊററി സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് ത്രിവത്സര പഠനത്തിന് ശേഷം എസ്.എസ്.എൽ.സി എഴുതി അഭിരുചിയുള്ള പ്രൊഫഷണൽ കോഴ്‌സുകൾ തെരഞ്ഞെടുത്ത് പഠിക്കാൻ അവസരം ഉണ്ടാകും. റൈഹാൻ വാലിയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനകാലാവധി തീരുന്നത് വരെയുള്ള മുഴുവൻ ചെലവുകളും മർകസ് വഹിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9072500483