മർകസ് റൈഹാൻ വാലി ആർട്സ് ഫെസ്റ്റ് തുടങ്ങി

0
1496
SHARE THE NEWS

കുന്നമംഗലം: മർകസ് റൈഹാൻ വാലി കാമ്പസിലെ വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിന് തുടക്കമായി. യുഫോറിയ എന്ന പേരിൽ നടക്കുന്ന മത്സരം ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കലയും സാഹിത്യവും മനുഷ്യനെ നിരന്തരം സർഗാത്മകവും സജീവവുമാക്കുന്ന സംഗതികളാണ് എന്ന് അദ്ദേഹം പറഞ്ഞു. സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൂറിലേറെ മത്സരങ്ങൾ യുഫോറിയയിൽ നടക്കും. സമാപന സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. 

SHARE THE NEWS