മർകസ് റൈഹാൻ വാലി ഇനി പ്ലാസ്റ്റിക് രഹിത കാമ്പസ്

0
770

കുന്ദമംഗലം : മർകസ്  റൈഹാൻ വാലി കാമ്പസ്  പ്ലാസ്റ്റിക് രഹിതമായി നിലനിറുത്തുന്നതിനുള്ള  പദ്ധതി  മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. പ്രകൃതിയോടുള്ള ഇണങ്ങിയുള്ള മനുഷ്യ വാസം പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയുടെ സുരക്ഷിതമായ നിലനിപ്പിനും  അനിവാര്യമാണെന്നും  പ്ലാസ്റ്റിക് രഹിതമായി  റൈഹാൻ വാലി കാമ്പസിനെ നിലനിറുത്താനുള്ള തീരുമാനം പ്രശംസനീയമാണെന്നും  അദ്ദേഹം  പറഞ്ഞു.നാസർ സഖാഫി അധ്യക്ഷത വഹിച്ചു.മുഹമ്മദ് സഖാഫി വെണ്ണക്കോട്,സയീദ് ഇർഫാനി, യൂനുസ് അഹ്‌സനി,ശരീഫ് സഅദി,ആശിഖ് ആഞ്ഞിലങ്ങാടി  പ്രസംഗിച്ചു.ബാദുഷ  അഷ്‌റഫ് സ്വാഗതവും  ഫഖ്‌റുദ്ധീൻ നന്ദിയും പറഞ്ഞു.