മർകസ് ലോ കോളജിൽ സ്‌പോട്ട് അഡ്മിഷന്‍

0
752

താമരശ്ശേരി: മർക്കസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളജിൽ ബി  ബി എ എൽ എൽ ബി കോഴ്‌സിന്  മുസ്ലിം, ഈഴവ, ജനറൽ കാറ്റഗറിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 27 ബുധനാഴ്ച നടക്കുന്നതാണ്. അലോട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ യോഗ്യതാ സെർട്ടിഫിക്കറ്റുകളുടെയും, ജാതി, വരുമാനം തുടങ്ങിയവ തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം രക്ഷിതാവിനൊപ്പം രാവിലെ 10.30 നു മുമ്പായി ലോ കോളജ് ഓഫിസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സർക്കാർ ഉത്തരവ് പ്രകാരമുള്ള മുഴുവൻ ഫീസും അഡ്മിഷൻ സമയത്തു തന്നെ അടക്കേണ്ടതാണെന്നും പ്രിൻസിപ്പൽ  പ്രൊഫ. പി. എസ് ഗോപി അറിയിച്ചു