മർകസ് ലോ കോളജ് വയനാട്ടിൽ നിയമ സഹായ കാമ്പ് നടത്തി

0
1206
മർകസ് ലോ കോളജ് വയനാട്ടിൽ സംഘടിപ്പിച്ച ലീഗൽ എയ്ഡ് ക്യാമ്പ് ജില്ലാ സ്പെഷ്യൽ ജഡ്ജ് പി.സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു
മർകസ് ലോ കോളജ് വയനാട്ടിൽ സംഘടിപ്പിച്ച ലീഗൽ എയ്ഡ് ക്യാമ്പ് ജില്ലാ സ്പെഷ്യൽ ജഡ്ജ് പി.സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

താമരശ്ശേരി: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളജ് വയനാട്ടിൽ ദ്വിദിന നിയമ സഹായ കാമ്പ് നടത്തി. നിയമ സാക്ഷരതയുള്ള സമൂഹത്തെ സൃഷ്ടിക്കുക രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്ന് കാമ്പ് ഉദ്‌ഘാടനം ചെയ്‌ത്‌ വയനാട് സ്‌പെഷല്‍ ജഡ്ജി പി സെയ്തലവി പ്രസ്താവിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഭരണഘടനാപരമായ പരിരക്ഷയെക്കുറിച്ചും ബോധവാന്മാരല്ലാത്ത ജനവിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടെ നിയമസംവിധാനങ്ങള്‍ പ്രാപ്യമാക്കുന്നതിന് വ്യവസ്ഥാപിതമായ ലീഗല്‍ എയ്ഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.. മർകസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു. സാമൂഹികമായ പിന്നാക്കം നിൽക്കുന്നവർക്ക് മികച്ച നിയമ ബോധവൽകരണം നൽകി ചൂഷണങ്ങളിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ ഉപഭോക്തൃ ഫോറം മെമ്പര്‍ ചന്ദ്രന്‍ ആലഞ്ചേരി, തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി, ലോ കോളേജ് അസി. പ്രൊഫസര്‍ റഹൂഫ്, ആഷികാ മുംതാസ്, ഡിറ്റക്‌സ് ജോര്‍ജ്, മുഹമ്മദ് ദിഷാല്‍, റിസ്‌വാന തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം ആദിവാസി വീടുകള്‍ സന്ദര്‍ശിച്ച് നിയമ ബോധവത്കരണവും ഏതാനും കുടുംബങ്ങള്‍ക്ക് നിയമസഹായവും നല്‍കിയ കാമ്പ് ബാവലി പ്രദേശത്തിന് നവ്യാനുഭവമായി.


SHARE THE NEWS