മർകസ് വുമൺസ് നോളജ് സെന്റർ ബംഗാളിൽ പ്രവർത്തനമാരംഭിച്ചു

0
960
ബംഗാളിൽ പ്രവർത്തനമാരംഭിച്ച മർകസ് വുമൺസ് നോളജ് സെന്റർ സി.പി ഉബൈദുല്ല സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു
ബംഗാളിൽ പ്രവർത്തനമാരംഭിച്ച മർകസ് വുമൺസ് നോളജ് സെന്റർ സി.പി ഉബൈദുല്ല സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു

കൊൽക്കത്ത: പെൺകുട്ടികളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി രൂപം നൽകിയ മർകസ് വുമൺസ് നോളജ് സെന്റർ ബംഗാളിലെ മർകസ് നോളജ് ഹബ് ആയ ത്വയ്‌ബ ഗാർഡന് കീഴിൽ തുടക്കമായി. അനാഥ പെൺകുട്ടികൾക്കുള്ള മതപരവും ഭൗതികവുമായ ഉയർന്ന പഠനത്തിനുള്ള കേന്ദ്രം, പാവപ്പെട്ട പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, വിപുലമായ ഇൻഫോർമേഷൻ ടെക്നോളജി പഠനകേന്ദ്രം, വിധവകൾക്കുള്ള വിവിധ തൊഴിൽ പരിശീലനങ്ങൾ എന്നിവയാണ് ഈ സംരഭത്തിന് കീഴിൽ ഉൾക്കൊള്ളുന്നത്. മർകസ് അസിസ്റ്റന്റ് മാനേജര്‍ സി.പി ഉബൈദുല്ല സഖാഫി കെട്ടിടോദ്‌ഘാടനം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വൈജ്ഞാനികമായി ഉയർത്തിക്കൊണ്ടുവരുന്ന പദ്ധതി രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വുമൺസ് നോളജ് സെന്റർ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ആർ.സി.എഫ്‌.ഐ മാനേജർ റശീദ് പുന്നശ്ശേരി, സുഹൈറുദ്ധീൻ നൂറാനി, ഇബ്രാഹീം സഖാഫി എന്നിവർ പ്രസംഗിച്ചു.