മർകസ് ശരിഅ സിറ്റി അഡ്മിഷൻ: അറിയേണ്ടതെല്ലാം

0
3004

മർകസ് നോളേജ് സിറ്റിക്കുള്ളിൽ ഈ വർഷം അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച സ്ഥാപനമാണ് മർകസ് ശരിഅ സിറ്റി. അന്താരാഷ്ട്ര നിലവാരമുള്ള ഇന്റഗ്രേറ്റഡ് ഇസ്ലാമിക് കോഴ്സുകൾ തീർത്തും സൗജന്യമായി നൽകുകയാണ് ശരീഅ സിറ്റിയുടെ ലക്ഷ്യം. ധാരാളം കോഴ്സുകൾ ഇതിനകം ശരിഅ സിറ്റിയിൽ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ മൂന്നു കോഴ്‌സുകളിലേക്ക് പുതുതായി അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.

  • ബാച്ചിലർ ഇൻ ശരിഅ ആൻഡ് മോഡേൺ ലോ

പ്ലസ്ടുവിനോടൊപ്പം ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഹയർ സെക്കണ്ടറിയോ തതതുല്യ കിതാബുകളോ പഠിച്ച വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇതനുസരിച്ച് അഞ്ചു വർഷം ഉന്നത കിതാബുകളും ഇസ്ലാമിക വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥിക്ക് BBA യോടൊപ്പം LLB കൂടി ലഭിക്കും. അഥവാ അഞ്ചു വർഷം കൊണ്ട് രണ്ടു ഉന്നത പ്രൊഫഷണൽ ഡിഗ്രി ലഭിക്കുന്നു; അതോടൊപ്പം സഖാഫി തുടങ്ങിയ കോഴ്‌സുകളിലേക്ക് യോഗ്യത നേടുന്ന കിതാബുകളും പഠിച്ചിരിക്കും.

  • ബാച്‌ലർ ഇൻ ശരിഅ ആൻഡ് മെഡിക്കൽ സയൻസ്

പ്ലസ്ടു സയൻസിനോടൊപ്പം ജാമിഅത്തുൽ ഹിന്ദിന്റെ ഹയർ സെക്കണ്ടറിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അഞ്ചു വർഷത്തെ ഈ കോഴ്സ് കഴിയുന്നതോടൊപ്പം വിദ്യാർത്ഥി യൂനാനി ഡോക്ടറും തികഞ്ഞ മത പണ്ഡിതനുമാകും. NEET പരീക്ഷ എഴുതി വരുന്ന കുട്ടികൾക്ക് തീർത്തും സ്കോളര്ഷിപ്പോടു കൂടിയ കോഴ്സാണിത്

  • പിജി ഇൻ ശരിഅ ആൻഡ് മോഡേൺ ലോ

മർകസു സഖാഫത്തിസുന്നിയ്യയിലെ വ്യത്യസ്ത കുല്ലിയ്യകളിൽ നിന്നുള്ള കുല്ലിയ്യ ശരിഅ വൽ ഖാനൂൻ ഈ വർഷം നോളേജ് സിറ്റിയിലെ ശരിഅ സിറ്റിയിൽ ആരംഭിക്കുകയാണ്. ഈ കുല്ലിയ്യയിൽ വെച്ചാണ് ഈ പഠനം നടക്കുക. മുതവ്വലിനു സമാനമായ ഈ കോഴ്‌സിൽ LLB ക്കു പഠിക്കാനും മറ്റു PGകൾ ചെയ്യാനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി കൂടിയെടുത്തവർക്കേ പ്രവേശനമുണ്ടാകൂ. കേരളത്തിലെ നിലവിലുള്ള ദഅവാ കോളേജുകളിൽ നിന്നുമിറങ്ങുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്ന കോഴ്സാണിത്.

ഇന്റർവ്യൂ

ആദ്യ രണ്ടു കോഴ്‌സുകൾക്കു അപേക്ഷിക്കേണ്ടത് www.markazknowledgecity.com എന്ന സൈറ്റ് വഴിയാണ്. എഴുത്ത് പരീക്ഷ ഏപ്രിൽ 27 നു ഒമ്പതു മണിക്കും ഇന്റർവ്യൂ ഏപ്രിൽ 28 നുമായിരിക്കും നടക്കുക. രണ്ടും നോളേജ് സിറ്റിയിൽ വെച്ചായിരിക്കും നടക്കുക. മൂന്നാമത്തെ കോഴ്‌സിനു അപേക്ഷിക്കേണ്ടത് admission.markaz.in എന്ന സൈറ്റ് വഴിയാണ്. ഇതിന്റെ ടെസ്റ്റും ഇന്റർവ്യൂവും ഏപ്രിൽ 24 നു ഒമ്പതു മണിക്ക് കാരന്തുർ മർകസ് മെയിൻ ക്യാമ്പസ്സിൽ വെച്ചാണ് നടക്കുക. മൂന്നു കോഴ്‌സുകൾക്കും അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20 ആണ്.

ഹെൽപ്‌ലൈൻ നമ്പർ +919020605792