മർകസ് ശരിഅ സിറ്റി: പെൺകുട്ടികൾക്കുള്ള ഇന്റർവ്യൂ ജൂൺ 10 ന്

0
1142
നോളജ് സിറ്റി : മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ശരിഅ സിറ്റിയിൽ പെൺകുട്ടികൾക്കായി പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ശരിഅ ആൻഡ് ഹ്യൂമാനിറ്റീസ് കോഴ്‌സിലേക്കുള്ള ഇന്റർവ്യൂ ജൂൺ 10ന് നോളജ് സിറ്റിയിൽ വെച്ച് നടക്കും. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത ഗ്രേഡ് നേടിയ വിദ്യാർഥിനികൾക്ക് പാരമ്പര്യ കിതാബുകൾക്കൊപ്പം ഹ്യുമാനിറ്റീസ് ഡിഗ്രി  കൂടി നൽകുന്ന പഞ്ചവത്സര കോഴ്സാണിത്. നോളജ് സിറ്റിയിലെ ക്യൂൻസ് ലാൻഡ് കേന്ദ്രമായാണ് ശരിഅ സിറ്റിയുടെ ഗേൾസ് ക്യാമ്പസ്‌ പ്രവർത്തിക്കുന്നത്. വിദ്യാർഥിനികൾക്ക് അനുഗുണമായ വിവിധ സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ കോഴ്‌സിന്റെ ഭാഗമായുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക: 9747324228