മർകസ് ശരിഅ സിറ്റി; രിവാഖിന് പുതിയ സാരഥികൾ

0
956

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയുടെ പ്രധാന ഭാഗമായ ശരിഅ സിറ്റിയി ലെ വിദ്യാർഥി അസംബ്ലി രിവാഖിന് പുതിയ സാരഥികളെ പ്രഖ്യാപിച്ചു. ശരിഅ സിറ്റി ഡീൻ മുഹ്യുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരാണ്‌ പ്രഖ്യാപനം നടത്തിയത്. മർകസ് ഡയറക്ടർ ഡോ അബ്ദുൽ ഹകീം അസ്ഹരി പുതിയ സാരഥികളെ അനുമോദിച്ചു. നാസിഫ് നാസർ മട്ടാഞ്ചേരിയെ ചെയർമാൻ ആയും ഇസ്ഹാഖ് ഇബ്രാഹിം പു റത്തീലിനെ ജനറൽ കൺവീനർ ആയും കമാൽ അബ്ദുൽ റഊഫിനെ ഫിനാൻഷ്യൽ ഓഫീസറായും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ അനസ് കാലടി .ജോയിന്റ് കൺവീനർമാർ: സൽമാൻ അലപ്പുഴ, മുഹ്സിൻ അബ്ദുൽ അസീസ്, സയ്യിദ് നിഹാൽ ശിഹാബ്.സെക്രട്ടറിയേറ്റ് അംഗങ്ങൾ :ത്വയ്യിബ് അബ്ദുൽ റഹീം കാടാചിറ , ശംഊൻ മുഹമ്മദ് ,അബൂബക്കർ സിദ്ദീഖ്, ഷഫീഖ് പാലോട്. ഉമൈർ യുസുഫ്ആകാദമിയ, ലീഗൽ കൗൺസിൽ, ഫിഖ്‌ഹ് കൗൺസിൽ തുടങ്ങിയ ഇരുപത്തിരണ്ട് ഉപസമിതികളും അടങ്ങുന്നതാണ് കമ്മിറ്റി.അക്കാദമിക് ഡയറക്ടർ ഡോ .ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല , അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൾ, ജമാൽ അഹ്സനി മഞ്ഞപ്പറ്റ, അഡ്വ ഷംസീർ നുറാനി,  സുഹൈൽ സഖാഫി നല്ലളം ഉനൈസ് സുറൈജി സംബന്ധിച്ചു. ഹാഫിസ് അൽതാഫ് സ്വാഗതവും ഇസ്ഹാഖ് ഇബ്രാഹിം നന്ദിയും പറഞ്ഞു.