മർകസ് ശരീഅഃ അധ്യായനാരംഭം ഇന്ന്

0
1326
SHARE THE NEWS

കോഴിക്കോട്:  ജാമിഅഃ മര്‍കസിലെ  ശരീഅഃ ഡിപ്പാർട്ട്മെന്റുകളിലെ പുതിയ അക്കാദമിക വർഷത്തെ അധ്യയന ആരംഭം ഇന്ന്. ശരീഅ സ്റ്റഡീസിലെ   കുല്ലിയ്യഃ ഉസ്വൂലുദ്ദീന്‍, കുല്ലിയ്യ  ശരീഅഃ, ദിറാസാതില്‍ ഇസ്‌ലാമിയ്യ വല്‍ ഇജ്തിമാഇയ്യ, ലുഗല്‍ അറബിയ്യഃ എന്നീ നാല് ഫാക്കല്‍റ്റികളിലെ ഏഴ് ഡിപ്പാർട്ട്മെന്റുകളുടെയും തഖസ്സുസ് ,   ജൂനിയര്‍ ശരീഅ, ഉറുദു സ്റ്റഡീസ് എന്നീ കോഴ്‌സുകളിലാണ് ഇന്ന് പഠനമാരംഭിക്കുന്നത്.   
      മർകസ് ചാന്‍സലര്‍  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വഹീഹുല്‍ ബുഖാരി അധ്യാപനത്തോടെയാണ്  ക്ലാസുകൾക്ക്  തുടക്കമാവും. ഇന്തോനേഷ്യയിലെ മതകാര്യവകുപ്പിലെ പ്രധാന അംഗവും ഇയാൻ ബംഗ്ലു യൂണിവേഴ്‌സിറ്റി റെക്റ്ററുമായ ഡോ. എച്ച് സിറാജുദ്ധീൻ മുഖ്യാഥിതിയാവും.
    മർകസ് ശരീഅ സിറ്റി ഡീൻ  പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ. എ.പി  അബ്ദുല്‍ ഹകീം അസ്ഹരി, മുഖ്താര്‍ ഹസ്‌റത്, പി.സി. അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ കരുവമ്പൊയില്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ,കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീന്‍ കുട്ടി  സഅദി കൊട്ടൂക്കര, ബശീര്‍ സഖാഫി കൈപ്പുറം തുടങ്ങി ജാമിഅയിലെ പ്രമുഖ മുദരിസുമാർ സംബന്ധിക്കും.   വൈകുന്നേരം ഏഴിന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രഫസർ ഡോ ഇ.എൻ അബ്ദുല്ലത്തീഫിന്റെ ആരോഗ്യമാനങ്ങളെക്കുറിച്ചുള്ള ക്ലാസ് നടക്കും.
പുതിയ അഡ്മിഷന്‍ ലഭിച്ചവരും പഴയ വിദ്യാര്‍ത്ഥികളും  വൈകുന്നേരം 5 മണിക്ക് മുമ്പായി ക്യാമ്പസിലെത്തി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി അറിയിച്ചു.

SHARE THE NEWS