മർകസ് ശരീഅത്ത് കോളേജ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

0
1118

കോഴിക്കോട്: ദക്ഷീണേന്ത്യയിലെ പ്രമുഖ മത കലാലയമായ മർകസ് ശരീഅത്ത് കോളേജിലെ 2017-18 അധ്യയന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.  മൗലവി കാമിൽ സഖാഫി , മൗലവി ഫാസിൽ സഖാഫി, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, ഉറുദു ഡിപ്പാർട്ടമെന്റ് എന്നീ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ  മികച്ച വിജയമാണ് ഈ വര്ഷം ഉണ്ടായത്. ഒന്നാം റാങ്ക് ജേതാക്കൾ: മൻസൂർ കുറ്റാളൂർ, സാബിർ അവേലം, അഹമ്മദ് മുജ്‌തബ വടകര, സയ്യിദ് അബ്ദുല്ല ജുനൈദ്, അഹമ്മദ് ആസിഫ് യു.പി , മുഷാഹിദ് റസ ബീഹാർ. മറ്റു വിജയികളുടെ വിവരങ്ങൾ www.markazonline.com വെബ്‌പേജിൽ ലഭ്യമാണ്. റാങ്ക് ജേതാക്കളെ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ ,മുസ്‌ലിയാർ. ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ ഹകീം അസ്ഹരി എന്നിവർ അഭിനന്ദിച്ചു.