മർകസ് ശരീഅത്ത് കോളേജ് പ്രവേശന പരീക്ഷ ഞായറാഴ്ച മുതൽ

0
902
SHARE THE NEWS

കാരന്തൂർ: 2017 -18 അധ്യായന വർഷത്തേക്കുള്ള മർകസ് ശരീഅത്ത് കോളേജ് പ്രവേശന പരീക്ഷ ജൂലൈ 2 
 ഞായറാഴ്ച  മുതൽ ആരംഭിക്കും. കുല്ലിയ്യ, തഖസ്സുസ് , മുഖ്തസർ എന്നീ കോഴ്‌സുകളിലേക്കുള്ള  പ്രവേശന പരീക്ഷ ഞായറാഴ്ച രാവിലെ എട്ട് മണിക്കു തുടങ്ങും. മുത്വവ്വലിലേക്കുള്ള പരീക്ഷ ജൂലൈ 2-6 (ഞായർ-വ്യാഴം)വരെയുള്ള  ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ നടക്കും. 

        ജൂലൈ 8 ശനി രാവിലെ  ഒമ്പത് മണിക്ക് ശരീഅത്ത് കോളേജ്  ക്ലാസ്  ആരംഭിക്കും. പുതുതായി അഡ്‌മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ  ജൂലൈ 7 വെളളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക്  ബുഖാരി ഹാളിൽ എത്തണമെന്ന് ശരീഅത്ത് കോളേജ് മാനേജർ  അറിയിച്ചു.

 


SHARE THE NEWS