മർകസ് സഖാഫി ദേശീയ കൗൺസിൽ ക്യാമ്പ് ഈ മാസം 17ന്

0
723

കാരന്തൂർ : സഖാഫീസ് സ്കോളേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 17 ന് ദേശീയ കൗൺസിൽ ക്യാമ്പും 18 ന് സമ്പൂർണ്ണ സഖാഫി സംഗമവും മർകസിൽ നടത്താൻ തീരുമാനിച്ചു .

ഏപ്രിൽ 17 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ശൂറ യോഗവും 7 മണിക്ക് കൗൺസിൽ ദേശീയ ക്യാമ്പും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികൾ, കേന്ദ്ര ശൂറാ അംഗങ്ങൾ , കേരളത്തിലെ ജില്ലാ തല കോഡിനേറ്റർമാർ, ബാച്ചു തല ലീഡർമാർ എന്നിവർ പങ്കെടുക്കുന്ന കൗൺസിൽ ക്യാമ്പിൽ പുതിയ പ്രവർത്തന കാലത്തേക്കുള്ള കർമ്മ രേഖ ചർച്ച ചെയ്യും .

18 ന് രാവിലെ 9 മണിക്ക് ഖത്മുൽ ബുഖാരിയുടെ ഭാഗവുമായി സമ്പൂർണ്ണ സഖാഫി സംഗമം നടക്കും. ദേശീയ-അന്തർദേശീയ പണ്ഡിതർ അണിനിരക്കുന്ന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും .സഖാഫി സംഗമ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്ന കർണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ സഖാഫിമാരുടെ സംഗമങ്ങൾ ജൂലായ് മാസത്തിൽ നടത്തും.