മർകസ് സദക് എജ്യുസോണിലേക്ക് അപേക്ഷ ക്ഷണിച്ചു

0
993

കീളക്കര: തമിഴ്‌നാട് കീളക്കരയിൽ മർകസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന സദക് എജ്യുസോണിലെ ഇന്റഗ്രെറ്റഡ് ഇസ്‌ലാമിക് ആൻഡ് എൻജിനീയറിങ് പ്രോഗ്രാമിലേക്ക് (ഐ.ഐ.ഇ.പി) അപേക്ഷ ക്ഷണിച്ചു. മതപഠനത്തോടൊപ്പം എഞ്ചിനീയറിംഗ് പോളിടെക്‌നിക് കോഴ്‌സുകൾ പഠിക്കാൻ പ്രൊഫഷണൽ സ്ഥാപനമായ ഇവിടെ അവസരമുണ്ട്. ഹോസ്റ്റൽ സംവിധാനം സൗജന്യമാണ്. ഉന്നതരായ മതപരവും അക്കാദമികവുമായ അറിവുന്ന യുവ പണ്ഡിതരുടെ മേൽനോട്ടത്തിൽ നടക്കുന്ന കാമ്പസിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭ്യമാണ്. സിവിൽ, മെക്കാനിക്, എയറോനോട്ടിക്, മറൈൻ, ഐടി, സി.എസ്.ഇ ഉൾപ്പെടെ നിരവധി കോഴ്‌സുകൾ ലഭ്യം. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് നാല് വർഷത്തെ എഞ്ചിനീയറിങും, പത്താതരം കഴിഞ്ഞവർക്ക് ത്രിവത്സര പോളി ഡിപ്ലോമ കോഴ്‌സുകളും തെരഞ്ഞെടുക്കാവുന്നതാണ്. പോളി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ഈ മാസം 28 ഓടെ അവസാനിക്കുമെന്ന് ഐ.ഐ.ഇ.പി അക്കാദമിക ഡയറക്ടർ അലിഷാ നൂറാനി അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് വിളിക്കുക: 8089800918