മർകസ് സമ്മേളനം : ഗ്ലോബൽ നൂറാനി മീറ്റ് സമാപിച്ചു

0
880
SHARE THE NEWS

കോഴിക്കോട് : സുസ്ഥിര സമൂഹം , സുഭദ്ര രാഷ്ട്രം എന്ന ശീർഷകത്തിൽ നടക്കുന്ന മർകസ് 43 വാർഷിക സമ്മേളന അനുബന്ധമായി പൂനൂർ മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ഗ്ലോബൽ നൂറാനി മീറ്റ് സമാപിച്ചു. ധൈഷണികവും വൈജ്ഞാനികവുമായ ഒട്ടേറെ സംവാദങ്ങളും അനുഭവങ്ങളും സമ്മാനിച്ച രണ്ട് ദിവസത്തെ പരിപാടി പ്രിസം ഫൗണ്ടേഷനാണ് സംഘടിപ്പിച്ചത് . രാജ്യത്തിനകത്തും പുറത്തും വ്യത്യസ്തമായ പഠന -സേവന – ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുന്നൂറോളം യുവ പണ്ഡിതർ പരിപാടിയിൽ പങ്കെടുത്തു . ആത്മീയം , സുസ്ഥിരത , കർമശാസ്ത്രം , സമൂഹം , കുടുംബം , പ്രാസ്ഥാനികം തുടങ്ങി വ്യത്യസ്ത സെഷനുകൾക്ക് കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ , ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി , ചെറുശോല അബ്ദുൽ ജലീൽ സഖാഫി , ഇ.വി അബ്ദുറഹ്മാൻ ഹാജി , ഡോ. ഷൗക്കത് കാമിലി ,മജീദ് അരിയല്ലൂർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് അബ്ദുലത്വീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുഹൈറുദ്ധീൻ നൂറാനി ആമുഖ ഭാഷണം നടത്തി. എക്സികുട്ടീവ് ഡയറക്ടർ സുബൈർ നൂറാനി മോഡറേറ്ററായി ഗ്രൂപ്പ് ഡിസ്കഷൻ നടന്നു.ഗസൽ സന്ധ്യക്ക് സയ്യിദ് സുഹൈൽ നൂറാനി , ഫാസിൽ നൂറാനി,സഈദ് നൂറാനി നേതൃത്വം നൽകി.പ്രിസം ബോർഡ് മെമ്പർ ജാഫർ നൂറാനി സ്വാഗതവും മദീനതുന്നൂർ ജോ.ഡയറക്ടർ ആസഫ് നൂറാനി നന്ദിയും പറഞ്ഞു.

കുടുംബിനികൾക്കായുള്ള ആത്മീയം,ആരോഗ്യം, ഓണ്ടർപ്രണർഷിപ് എന്നീ സെഷനുകൾക്ക് മുഹ്സിന അബ്ദുൽ ഹകീം ,ഡോ. റംസീയ ശംവീൽ ,സുമയ്യ ഉനൈസ് നരിക്കോട് , തന്നൂറ എന്നിവർ നേതൃത്വം നൽകി.അഡ്വ. ശംവീൽ നൂറാനി സ്വാഗതവും ഡോ. ഫാത്തിമ നസീം നന്ദിയും പറഞ്ഞു.


SHARE THE NEWS