മർകസ് സമ്മേളനം: യു.എ.ഇയിലും സഊദിയിലും പ്രചാരണത്തിന് പദ്ധതികളാവിഷ്‌കരിച്ചു

0
865
SHARE THE NEWS

കോഴിക്കോട്: മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജി.സി.സി രാഷ്ട്രങ്ങളായ യു.എ.ഇയിലും സഊദി അറേബിയയിലും അടുത്ത നാല് മാസങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ക്ക് കര്‍മ്മപദ്ധതികളാവിഷ്‌കരിച്ചു. സാംസ്‌കാരിക സംഗമങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍, അറബ് പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള ഇന്തോ-അറബ് സെമിനാറുകള്‍, മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂടിച്ചേരലുകള്‍, എക്‌സിബിഷനുകള്‍, ആത്മീയ സദസ്സുകള്‍, പരിസ്ഥിതി ബോധവത്കരണ സെമിനാറുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. മര്‍കസ് നോളജ് സിറ്റിയില്‍ പ്രവാസി മലയാളികള്‍ക്ക് ലഭ്യമായ വിവിധ വിദ്യഭ്യാസ-സാംസ്‌കാരിക-വാണിജ്യ അവസരങ്ങളെകുറിച്ചുള്ള സെമിനാറുകളും അടുത്ത മാസങ്ങളില്‍ നടക്കും.
ഇതുമായി ബന്ധപ്പെട്ട് മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന സംഗമത്തില്‍ സഊദി അറേബ്യ, യു.എ.ഇ രാഷ്ട്രങ്ങളിലെ പ്രസ്ഥാന സ്ഥാപന നേതാക്കള്‍ സംബന്ധിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥന നടത്തി. സി.പി ഉബൈദുല്ല സഖാഫി പദ്ധതികള്‍ വിശദീകരിച്ചു. എ.കെ അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ബാവ ഹാജി കൂമണ്ണ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഉസ്മാന്‍ സഖാഫി തിരുവത്ര, ഗഫൂര്‍ വാഴക്കാട്, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, റശീദ് ഹാജി കരുവമ്പൊയില്‍, അശ്റഫ് സഖാഫി മായനാട്, മര്‍സൂഖ് സഅദി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.


SHARE THE NEWS