മർകസ് സമ്മേളന കുവൈത്ത് പ്രചാരണോദ്ഘാടനം വെള്ളിയാഴ്ച

0
1107
SHARE THE NEWS

കുവൈത്ത് | ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നടക്കുന്ന മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ നാൽപ്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ കുവൈത്ത് നാഷനൽ പ്രചരണോദ്ഘാടനം നാളെ (വെള്ളി) വൈകീട്ട് ആറ് മണിക്ക് ദസ്മ ടീച്ചേർസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.

മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.


SHARE THE NEWS