മർകസ് സഹ്‌റത്തുൽ ഖുർആൻ ബിരുദദാനം പ്രൗഢമായി

0
1569
മർകസിൽ നടന്ന പ്രഥമ സഹ്‌റത്തുൽ ഖുർആൻ ബിരുദദാന സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ബിരുദദാനം നടത്തുന്നു
മർകസിൽ നടന്ന പ്രഥമ സഹ്‌റത്തുൽ ഖുർആൻ ബിരുദദാന സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ബിരുദദാനം നടത്തുന്നു
കുന്നമംഗലം: മര്‍കസിനു കീഴില്‍ നടന്നു വരുന്ന പ്രീ സ്‌കൂള്‍ സംവിധാനമായ സഹ്റതുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂളുകളുടെ പ്രഥമ കോണ്‍വൊക്കേഷന്‍ മര്‍കസില്‍ നടന്നു . മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  ബിരുദദാന സംഗമത്തില്‍ നാലു സഹ്റതുല്‍ ഖുര്‍ആന്‍ സെന്ററുകളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ പ്രഥമ ബാച്ചിലെ 110 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചു. നാലു വര്‍ഷത്തെ സഹ്റതുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ് ട്രൈനിംഗ് പൂര്‍ത്തീകരിച്ച അധ്യാപികമാര്‍ക്കുള്ള ബിരുദദാനവും സംഗമത്തില്‍ നടന്നു.
 മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കി . രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പുറംലോകത്തുമായി പ്രവർത്തിക്കുന്ന നൂറിലധികം സഹ്‌റത്തുൽ ഖുർആൻ  കാമ്പസുകളിലായി  8000 വിദ്യാർത്ഥികളും 1000 അധ്യാപികമാരും  ഉണ്ട്. വിദ്യാർത്ഥികളെ ചെറുപ്രായത്തിലേ ഖുർആൻ പഠിപ്പിക്കുകയും ശാസ്ത്രീയ സംവിധാനത്തോടെ മറ്റു വിജ്ഞാനങ്ങൾ നൽകുകയുമാണ് ഈ കാമ്പസുകളിളിൽ സവിശേഷമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതി പ്രകാരം ചെയ്യുന്നത്: കാന്തപുരം പറഞ്ഞു.
ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആദ്ധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിച്ചു . സഹ്റതുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ബിരുദദാന സന്ദേശം നല്‍കി. സി .മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി,  എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ സലാം, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, സി.പി ഉബൈദുല്ല സഖാഫി, റഷീദ് പുന്നശ്ശേരി, അബ്ദു  മാസ്റ്റർ, ശാഹിദ് നിസാമി, ഇല്യാസ് അബ്ദുല്ല, ഫാറൂഖ് നൂറാനി, ശഫീഖ് പാലോളി   എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. സഈദ് അബ്ദുൽ കരീം നൂറാനി സ്വാഗതവും മുഷ്‌താഖ്‌ നൂറാനി നന്ദിയും പറഞ്ഞു.