മർകസ് സാദാത്ത് ഡേ സംഗമം നാളെ

0
760
SHARE THE NEWS

കാരന്തൂർ:  പ്രവാചക കുടുംബപരമ്പരയിലുള്ള കേരളത്തിലെ വിവിധ ഖബീലകളില്‍ നിന്നുള്ള സയ്യിദന്‍മാരെ ഒരുമിപ്പിച്ച് മര്‍കസില്‍ സംഘടിപ്പിക്കുന്ന സാദാത്ത് ഡേ സംഗമം നാളെ  മുഹറം 9 ന്  ളുഹ്‌റ്‌ മുതൽ മഗ്‌രിബ് വരെ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും.
    മർകസ് ജനറൽ  സെക്രട്ടറി കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യയുടെപ്രാർത്ഥന നിർവ്വഹിക്കും.  സമസ്‌ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി എന്നിവർ വിഷയാവതരണം നടത്തും. 
        സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം,സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചരക്കാപറമ്പ്,  സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, സയ്യിദ് സ്വബൂർ തങ്ങൾ അവേലം, കെകെ അഹമദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങി  പ്രമുഖർ സംബന്ധിക്കും.

SHARE THE NEWS