മർകസ് സാദാത്ത് ഡേ സമ്മേളനം ഇന്ന്

0
1316
കുന്നമംഗലം :  കേരളത്തിലെ വിവിധ  സയ്യിദ് ഖബീലകളിലെ സാദാത്തീങ്ങളെ സംബന്ധിപ്പിച്ചു നടത്തുന്ന നാലാമത് സാദാത്ത് ഡേ സമ്മേളനം ഇന്ന്  (മുഹറം 9) ഉച്ചക്ക്  ഒരു മണി മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും . മർകസ് പ്രസിഡന്റ്  സയ്യിദ് അലി ബാഫഖി പ്രാർത്ഥന നടത്തും. മർകസ് വൈസ് പ്രസിഡന്റ്  സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. രണ്ടു സെഷനുകളായാണ് സമ്മേളനം നടക്കുക.
      ഒന്നാം സെഷനിൽ ഇസ്‌ലാമിക ചരിത്രത്തിൽ സാദാത്തീങ്ങൾ നടത്തിയ ഇടപെടലുകൾ എന്ന വിഷയത്തിൽ അബൂബക്കർ മുസ്‌ലിയാർ വെണ്ണക്കോടും  ആധുനിക കാലത്തെ സാദാത്തീ മാതൃകകൾ എന്ന വിഷയത്തിൽ അലി ബാഖവി ആറ്റുപുറവും സംസാരിക്കും. 
    വൈകുന്നേരം നാലിന് ആരംഭിക്കുന്ന രണ്ടാം സെഷൻ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദേശം നൽകും. മുഹറം ദിന സന്ദശം മർകസ് ഡയറക്ടർ  ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നൽകും. സയ്യിദ് ഹബീബ് കോയ തങ്ങൾ ചരക്കാപറമ്ബ്, സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ,  സയ്യിദ് കുറാ തങ്ങൾ, സയ്യിദ് പി.എസ്.കെ തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് കെ.സി.കെ തങ്ങൾ കൊന്നാര്, സയ്യിദ് മുത്തക്കോയ തങ്ങൾ കൊളശ്ശേരി, സയ്യിദ് കരേക്കാട്ട് തങ്ങൾ, സയ്യിദ് ഹുസ്സൈൻ ജമലുല്ലൈലി, സയ്യിദ് അഹ്ദൽ തങ്ങൾ മുത്തനൂർ, സയ്യിദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, സയ്യിദ് ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് കെകെഎസ് തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. മർകസ് വിദ്യാർത്ഥികളുടെ പ്രവാചക പ്രകീർത്തനവും വിവിധ ഇടവേളകളിൽ അരങ്ങേറും. വൈകുന്നേരം മുഹറം നോമ്പ് തുറയോടെ സമ്മേളനം സമാപിക്കും.