മർകസ് സീറ്റ അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു

0
920

കോഴിക്കോട്: എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ഉന്നത മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തോടൊപ്പം മതവിജ്ഞാനം ലഭ്യമാക്കുന്ന മര്‍കസിനു കീഴിലെ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന സീറ്റ അക്കാദമിയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സിയില്‍ എഴുപത്തിയഞ്ച് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളില്‍ പ്രതിഭാശാലികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളില്‍ പഠിക്കാവുന്നതാണ്. മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് ലഭിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. രണ്ടു വര്‍ഷത്തെ മര്‍കസ് സീറ്റ കാമ്പസിലെ പഠനവും തുടര്‍ന്ന് അഭിരുചിക്കനുസരിച്ചു രാജ്യത്തെ മികച്ച കലാലയങ്ങളില്‍ പഠിക്കാന്‍ സൗകര്യമൊരുക്കും. എന്‍ട്രന്‍സ് കോച്ചിങ്, മനഃശാസ്ത്ര പരിശീലനം, ഇസ്‌ലാമിക ജീവിത രീതി പരിശീലനം എന്നിവ പഠനത്തോടൊപ്പം ലഭിക്കും. ഏപ്രില്‍ 29നാണ് ഇന്റര്‍വ്യൂ. ബന്ധപ്പെടേണ്ട നമ്പര്‍: 9072500429, 9846886625